Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി കവലയില്‍ പ്രസംഗിക്കുന്ന ഇടതു പക്ഷം തന്നെയാണ് മാധ്യമ പ്രവര്‍ത്തകരുടെ വായമൂടിക്കെട്ടാന്‍ തിരഞ്ഞു പിടിച്ച് കേസെടുത്തു കൊണ്ടിരിക്കുന്നത്.

13 JUNE 2023 10:03 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ഇടതുപക്ഷത്തിനെതിരെയോ , സര്‍ക്കാരിനെതിരെയോ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് ഏതെങ്കിലും കേസില്‍ പ്രതിയാക്കി കുരുക്കു മുറുക്കുകയാണ് ഭരണ കൂടം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.ഇതിനെ ഭരണകൂട ഭീകരത എന്നു പറയുന്നതില്‍ തെറ്റില്ലെന്ന് ഇടതു സൈദ്ധാന്തികര്‍ തന്നെ വിവിച്ചിട്ടുണ്ട്.  മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി കവലയില്‍ പ്രസംഗിക്കുന്ന ഇടതു പക്ഷം തന്നെയാണ് മാധ്യമ പ്രവര്‍ത്തകരുടെ വായമൂടിക്കെട്ടാന്‍ തിരഞ്ഞു പിടിച്ച് കേസെടുത്തു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുക്കുന്നത് ഗൂഡാലോചനയാണെന്ന് കണ്ടെത്തുന്ന ഇടതു സര്‍ക്കാര്‍ എങ്ങോട്ടാണ് കേരളത്തെ നയിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാരിനോട് ചോദ്യം ചോദിക്കുന്നവരെ അയോഗ്യരാക്കിയും കേസില്‍ പ്രതിയാക്കിയും ശിക്ഷിക്കുന്ന അതേ സ്‌റ്റൈലില്‍ തന്നെയാണ് പിണറായി വിജയനും കേരളത്തോട് കാണിക്കുന്നത്. എപ്പഴോ എവിടെയൊക്കെയോ വെച്ച് നിറുത്തിപ്പോയ കേസുകള്‍ കുത്തിപ്പൊക്കി എതിര്‍ക്കുന്നവര്‍ക്കെതിരെയെല്ലാം കേസെടുത്തു കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നസുരേഷ് മുഖ്യന്റെ അടുക്കളയില്‍ വരെ നിരങ്ങി നടന്നെന്ന വിവരം പുറത്തു വന്നിട്ടും അക്കാര്യത്തില്‍ മുഖ്യനെതിരെ കേസില്ലെന്നതാണ് വിചിത്രം.

 കേസുകളുടെ കൂട്ടത്തിലെ ഏറ്റവു ഒടുവിലത്തെ തമാശ ഏഷ്യാനെറ്റ് ചാനലിനെതിരെയുള്ളതാണ്. 2020 ല്‍ സോളാര്‍ കേസ് പ്രതി സരിത നായര്‍ നടത്തിയ ഒരു സംഭാഷണത്തെ വാര്‍ത്തയായി വായിച്ച അബ്‌ജോദ് വര്‍ഗ്ഗീസിനെതിരെ കേസെടുത്തെന്ന് കാട്ടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നോട്ടീസ് നല്കിയിരിക്കുകയാണ്. വാര്‍ത്താ റിപ്പോര്‍ട്ടര്‍ മാത്രമല്ല അവതാരകരെയും കുടുക്കും എന്ന സൂചനയാണ് ഇതിലൂടെ സര്‍ക്കാര്‍ നല്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടികളെന്നു മനസിലാക്കാം.

്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലന്‍സ് നീക്കത്തിനു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും കേസെടുത്തത് രണ്ടു പേരെടെയും നാവിനെ പൂട്ടുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കി കേസെടുത്തിക്കുന്നത്. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടിസും നല്‍കി.ചോദ്യം ചെയ്യലിന് ഹാജരായാലും ഇല്ലെങ്കിലും സുധാകരനെ അറസ്റ്റു ചെയ്യുകയെന്ന ലക്ഷ്യത്തോടെ പോലീസ് നിയമോപദേശം തേടിയെന്നാണറിയുന്നത്.

എ.ഐ ക്യാമറ, കെ ഫോണ്‍. എസ്.എഫ്.ഐ ആള്‍മാറാട്ടം, വ്യാജരേഖ , പൂജ്യംമാര്‍ക്ക് വിജയം തുടങ്ങി സര്‍ക്കാരിനെ മുച്ചൂടും നാണംകെടുത്തി കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ നിന്ന തല്ക്കാലം മോചനം നേടണമെങ്കില്‍ സുധാകരനെ അല്ലെങ്കില്‍വി.ഡി. സതീശനെ അകത്താക്കണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് വ്യക്തമാണ്. മുന്‍പായിരുന്നെങ്കില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് ഒന്നോ രണ്ടോ നിരപരാധികളെ വെട്ടിക്കൊന്ന് രാഷ്ട്രീയ കൊലപാതകമാക്കി സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുമായിരുന്നു. ഇപ്പോ കണ്ണൂരില്‍ അത്തരം കലാരിപാടികള്‍ക്ക് ആളെ കിട്ടാനില്ലെന്നതാണ് വസ്തുത.

 എന്നാല്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകള്‍ പൂട്ടി സീല്‍ ചെയ്ത കേരള പോലീസ് ഇപ്പോള്‍ അവ പൊടിതട്ടിയെടുത്തതിലെ സാങ്കേതികത്വമാണ് സംശയത്തിനിട നല്കിയിരിക്കുന്നത്.പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സംഘടനയുടെ പേരില്‍ 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയനു പ്രവാസിപുരസ്‌കാരം നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ വലിയ സ്വാധീനമുണ്ടെന്ന് അതിന്റെ പോസ്റ്റര്‍ കാണിച്ചു മോന്‍സന്‍ അവകാശപ്പെട്ടതായും പരാതിക്കാരുടെ മൊഴിയിലുണ്ട്. ആ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനേയും പ്രതിചേര്‍ക്കേണ്ടതല്ലെയെന്ന ചോദ്യവും ഉയരുന്നുണ്ട്.

 അതേ സമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിജിലന്‍സ് അന്വേഷണ സംഘം 2 ഇന്‍സ്‌പെക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്. സതീശനെതിരെ പ്രാഥമിക അന്വേഷണത്തിനാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. സതീശന്റെ മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടു തകര്‍ന്ന ഇരുനൂറ്റിഎണ്‍പതോളം പേര്‍ക്കു 'പുനര്‍ജനി' പദ്ധതിയില്‍ വീടു നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ 37 വീടുകള്‍ വിദേശ മലയാളികളുടെ സ്‌പോണ്‍സര്‍ഷിപ് മുഖേന നിര്‍മിച്ചവയാണ്. ദുബായിലും യുകെയിലും നടത്തിയ സന്ദര്‍ശനത്തില്‍ പദ്ധതിക്കായി സതീശന്‍ സഹായം അഭ്യര്‍ഥിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.


മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പില്‍ കെ.സുധാകരനേയും, വിദേശ സഹായം സ്വീകരിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും കേസില്‍പ്പെടുത്തി രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച കൊണ്ടിരിക്കുന്നതോടൊപ്പം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യനെറ്റ് ലേഖിക അഖില നന്ദകുമാര്‍, അബ്‌ജോദ് വര്‍ഗ്ഗീസ് തുടങ്ങി മാധ്യമ പ്രവര്‍ത്തകരേയും ഓണ്‍ലൈന്‍ മാധ്യമങ്ങളേയും കണ്ടെത്തി കുടുക്കിടുകയാണ് പോലീസ്. ഇടതുഭരണത്തില്‍ നിഷ്‌ക്രിയമായ പോലീസ് സംവിധാനത്തില്‍ സാധാരണക്കാരുടെ വിഷയങ്ങളേക്കാള്‍ സര്‍ക്കാരിന്റെ കാര്യത്തിലാണ് ശ്രദ്ധേ കൂടുതലുള്ളത്. സര്‍ക്കാരും സിപിഎമ്മും പറയുന്നവരെയെല്ലാം പോലീസ് രീതിയില്‍ ബുദ്ധിമുട്ടിക്കുകയെന്ന ശൈലി കേരളത്തില്‍ തന്നെ ആദ്യമായാണ് സംഭവിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (2 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (3 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (3 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (4 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (4 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (4 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (5 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (5 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (6 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (6 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends