ലൈസന്‍സ് എവിടെ.. തെരുവുനായ്ക്കളെ..തേരാപ്പാരാ നടക്കല്ലേ.. പിടിവീഴും

അലയാന്‍ വിടില്ല എല്ലാത്തിനും കണക്ക് വരും. നായ അലഞ്ഞ് നടക്കുകയോ, തെറ്റ് ചെയ്യുകയോ ചെയ്താല്‍ ഉടമയെ പൊക്കും. നായ പ്രശ്‌നത്തിന് നവീന ആശയങ്ങളുമായി പുത്തന്‍ മേയര്‍. നായ്ക്കളുടെ കണക്കെടുക്കാന്‍ നഗരസഭ \'സെന്‍സസിന് \' ആളുവരും. നഗരപരിധിയില്‍ തെരുവുനായ്ക്കളുടെയും വളര്‍ത്തുനായ്ക്കളുടെയും കണക്കെടുക്കാന്‍ നഗരസഭ തയ്യാ റെടുക്കുന്നു. നഗരത്തിലെ തെരുവുനായ്ക്കളുടെ എണ്ണം കൃത്യമായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നഗരസഭയില്‍ അത് ഒട്ടുമില്ല. മൃഗസംരക്ഷണവകുപ്പിന്റെ പക്കലുള്ളത് കൃത്യമായ കണക്കുമല്ല. ആ പശ്ചാത്ത ലത്തിലാണ് കൃത്യം കണക്കെടുക്കാന്‍ നഗരസഭ തയ്യാറാകുന്നത.് വളര്‍ത്തുനായ്ക്കളുടെ കണക്കെടുക്കാ നാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് തെരുവുനായ്ക്കളെ കൂടി ഉള്‍പ്പെടുത്തി. കുടുംബശ്രീ അംഗങ്ങളെ ഉപയോഗപ്പെടുത്തിയാകും കണക്കെടുപ്പ്. അതത് പ്രദേശത്തെ കുടുംബശ്രീക്കാരെ ഇതിനായി നിയോഗിക്കും. കണക്കെടുപ്പിന്റെ പ്രായോഗിക വശങ്ങള്‍ ഉള്‍പ്പെടെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെറ്ററിനറി വിഭാഗത്തോട് മേയര്‍ വി.കെ.പ്രശാന്ത് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്ക ണം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. കണക്കെടുപ്പ് നടത്തുന്നതോടെ വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് നഗ രസഭയുടെ കണക്കുകൂട്ടല്‍.
വളര്‍ത്തുനായ്ക്കളെ തിരിച്ചറിയാന്‍ അടയാളം നഗരപരിധിയിലെ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും നഗരസഭ ഉദ്ദേശിക്കുന്നു. കണക്കെടുപ്പ് പൂര്‍ത്തിയായശേഷമാകും ഈ നടപടിയിലേക്ക് കടക്കുക. വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനുകൂടിയാണ് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത.് വര്‍ഷാ വര്‍ഷം ലൈസന്‍സ് പുതുക്കണം. ഇതിനൊപ്പം വളര്‍ത്തുനായ്ക്കളെ തിരിച്ചറിയാന്‍ ഒരുഅടയാളം കൂടി നല്‍കും. അത് എങ്ങനെയെന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരു മാനിക്കും. വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാന്‍കൂടി അത് സഹായകരമാകും. അങ്ങനെ ഉപേക്ഷിക്കപ്പെട്ടനായ്ക്കളെ അടയാളത്തിലൂടെ കണ്ടെത്തി ഉടമസ്ഥനെ തിരികെ ഏല്‍പ്പിക്കാന്‍ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha