വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

ഓച്ചിറയിൽ വാഹനാപകടത്തിൽ മരണപെട്ട തേവലക്കര സ്വദേശികളായ പ്രിൻസിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 10മണിമുതൽ മുളയ്ക്കൽ LPS സ്കൂളിൽ പൊതു ദർശനത്തിന് വയ്ക്കും. തേവലക്കര പടിഞ്ഞാറ്റിൻകര പ്രിൻസ് വില്ലയിലും പൊതുദർശനം ഉണ്ടാകും, തുടർന്ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനിപ്പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഭർത്താവും രണ്ടു മക്കളും മരിച്ചതറിയാതെ ബിന്ധ്യയും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെയും മക്കളെയും കാണണമെന്നു പറഞ്ഞ് വാശിപിടിക്കുമ്പോൾ കരച്ചിലടക്കി നിസ്സഹായരായി നിൽക്കാനേ ബന്ധുക്കൾക്ക് കഴിയുന്നുള്ളൂ.
https://www.facebook.com/Malayalivartha