പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെ പടികടന്നെത്തിയ ദുരന്തം...

അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിക്കുകയും, നിരവധിപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് ഓച്ചിറയും തേവലക്കരയും. എല്ലാവരോടും പുഞ്ചിരിച്ച് ഇടപെടുന്ന പ്രിൻസ് നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. പൈപ്പ് ജങ്‌ഷനിലെ പടിഞ്ഞാറ്റിൻകര മിത്ര സാംസ്കാരികവേദിയുടെ സജീവ പ്രവർത്തകൻ. ആഘോഷപരിപാടികളിലും ജീവകാരുണ്യപ്രവർത്തനത്തിലും സാംസ്കാരികവേദിയുമായി അടുത്തു സഹകരിച്ചിരുന്നെന്ന് പഞ്ചായത്ത് അംഗം അനസ് പറഞ്ഞു.
കല്ലേരി ഭാഗത്തും മാരാരിത്തോട്ടത്തുമുള്ള തന്റെ ധനകാര്യസ്ഥാപനത്തിലെയും മെഡിക്കൽ സ്റ്റോറിലെയും ജീവനക്കാർക്ക് ഓണസമ്മാനം നൽകിയാണ് ബുധനാഴ്ച പ്രിൻസ് വീട്ടിലേക്ക് പോയത്. ഓട്ടോറിക്ഷ തൊഴിലാളികളടക്കമുള്ള മറ്റു ചിലർക്കും ഓണസമ്മാനം നൽകിയിരുന്നു. ഈ സമ്മാനവിതരണം എല്ലാവർഷവും പതിവാണ്.
മാരാരിത്തോട്ടം മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവർഷമായി പ്രിൻസിന്റെ നേതൃത്വത്തിൽ ഒട്ടേറെപ്പേർക്ക് ചികിത്സാധനസഹായം വിതരണംചെയ്യുന്നത് പതിവായിരുന്നു. വ്യാഴാഴ്ച പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെയാണ് ദുരന്തമുണ്ടായത്.
https://www.facebook.com/Malayalivartha