സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.... പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്

പത്തു വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.... സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നു.. ഇന്നലെ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു.
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഓമശ്ശേരി കണിയമ്പുറം വീട്ടില്‍ അബ്ദുള്‍ സിദ്ദിഖ്- മൈനൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആഹിലാണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംലയും (52) കഴിഞ്ഞ മാസം 15ന് താമരശ്ശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയയും രോഗംബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അനയയുടെ സഹോദരങ്ങള്‍ ചികിത്സയിലാണ്. അമീബിക് മസ്തിഷ്‌കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നതിനിടെയാണ് മൂന്ന് മരണവുമുണ്ടായത്. നിലവില്‍ 10പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം ചികിത്സയിലുണ്ടെന്നാണ് സൂചനകളുള്ളത്.
അതിനിടെ രണ്ടു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. രോഗബാധിതര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത് കുമാര്‍ പറഞ്ഞിരുന്നു. ഇതിനിടെ, ആശ്വാസവാര്‍ത്തായി അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരന്‍ ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha