Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ടെക്നോപാര്‍ക്കിന്‍റെ ബ്രാന്‍ഡഡ് സാധനങ്ങളുമായി 'ദി സ്റ്റൈല്‍ എഡിറ്റ്' : സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) 'ദി സ്റ്റൈല്‍ എഡിറ്റ്' ഉദ്ഘാടനം ചെയ്തു...

04 SEPTEMBER 2025 03:58 PM IST
മലയാളി വാര്‍ത്ത

ടെക്നോപാര്‍ക്കിന്‍റെ വൈവിധ്യമാര്‍ന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന എക്സ്ക്ലൂസീവ് സ്റ്റോറായ 'ദി സ്റ്റൈല്‍ എഡിറ്റ്' പ്രവര്‍ത്തനമാരംഭിച്ചു. ടെക്നോപാര്‍ക്ക് ഫേസ്-1 ലെ തേജസ്വിനി കെട്ടിടത്തില്‍ പ്രവേശനകവാട ലോബിയിലാണ് ' ദി സ്റ്റൈല്‍ എഡിറ്റ്' പ്രവര്‍ത്തിക്കുക. 'ദി സ്റ്റൈല്‍ എഡിറ്റ്' സ്റ്റോറും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും (https://thestyleedit.technopark.in) ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്കിന്‍റെ ബ്രാന്‍ഡഡ്, കോ-ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ദി സ്റ്റൈല്‍ എഡിറ്റില്‍ ലഭ്യമാണ്. ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

വസ്ത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ ഇവിടെ വില്പനയ്ക്കുണ്ട്. ടെക്നോപാര്‍ക്കിന്‍റെ ബ്രാന്‍ഡ് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും ഐടി സമൂഹത്തിനിടയില്‍ ടെക്നോപാര്‍ക്കുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. ദി സ്റ്റൈല്‍ എഡിറ്റിലെ ഉത്പന്നങ്ങള്‍ ടെക്നോപാര്‍ക്ക് ബ്രാന്‍ഡിനെ അടയാളപ്പെടുത്തുന്നതാണെന്ന് മാര്‍ക്കറ്റിംഗ് വിഭാഗത്തെ അഭിനന്ദിച്ചുകൊണ്ട് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളെയും ഒരുമിച്ചു കൊണ്ടുവരാനും ടെക്കികള്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്താനും ഇത് സഹായകമാകും. ടെക്നോപാര്‍ക്കിന്‍റെ 35-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ധാരാളം സുവനീറുകള്‍ക്കുള്ള ഉപാധിയായി ദി സ്റ്റൈല്‍ എഡിറ്റിലെ ഉത്പന്നങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിന്‍റെ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുന്നതിനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഐടി സമൂഹത്തിനിടയില്‍ സ്വത്വബോധം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ പറഞ്ഞു. സ്റ്റോറിലെ ഉല്പന്നങ്ങള്‍ ടെക്കികള്‍ അഭിമാനത്തോടെയും ടെക്നോപാര്‍ക്കിന്‍റെ വേറിട്ട അടയാളത്തോടെയും കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. ടെക്നോപാര്‍ക്കിന്‍റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്റ്റോര്‍ ആരംഭിക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ദി സ്റ്റൈല്‍ എഡിറ്റ്' സംരംഭത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് യൂഡെയുടെ പ്രതിനിധി നാഗരാജന്‍ നടരാജന്‍ പറഞ്ഞു. വ്യാപാരമേഖലയിലെ യൂഡെയുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി ടെക്നോപാര്‍ക്കിന്‍റെ പൈതൃകം ഉള്‍ക്കൊള്ളുന്ന മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. യൂഡെയുടെ ഐടി വിഭാഗമായ ഐഡൈനാമിക്സ് ലിമിറ്റഡും ബിറ്റ്സ്എന്‍പിക്സ് ടെക്നോളജീസും രണ്ട് പതിറ്റാണ്ടുകളായി ടെക്നോപാര്‍ക്ക് ആവാസവ്യവസ്ഥയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ഐടി പാര്‍ക്ക്‌സ് രജിസ്ട്രാര്‍ ഷൈജു എന്‍. ലാല്‍, ടെക്നോപാര്‍ക്കിന്‍റെ സിടിഒ മാധവന്‍ പ്രവീണ്‍, കേരള ഐടി പാര്‍ക്ക്‌സ് സിഎഫ്ഒ വിപിന്‍ കുമാര്‍ എസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (ഐആര്‍ & അഡ്മിന്‍) അഭിലാഷ് ഡി എസ്, ടെക്നോപാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍, സ്റ്റോര്‍ ഓപ്പറേറ്റിംഗ് പങ്കാളികള്‍, ഐടി ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട യൂഡെ എന്ന സ്ഥാപനത്തിന്‍റെ നേതൃത്വത്തിലാണ് 'ദി സ്റ്റൈല്‍ എഡിറ്റ്' പ്രവര്‍ത്തിക്കുക. വിവിയൂഡേയുടെ ഐടി വിഭാഗമായ ഐഡൈനാമിക്സ് ലിമിറ്റഡും ബിറ്റ്സ്എന്‍പിക്സ് ടെക്നോളജീസും രണ്ട് പതിറ്റാണ്ടുകളായി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു.

1990 ജൂലൈയില്‍ ആരംഭിച്ച ടെക്നോപാര്‍ക്ക് ഒരു പ്രധാന സാങ്കേതിക കേന്ദ്രമായി വളര്‍ന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്‍റെ പരിവര്‍ത്തനത്തിന് ശക്തി പകരാനും ടെക്നോപാര്‍ക്കിന് സാധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends