എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി മരിച്ചത് മലയാളി

മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി മരിച്ചത് മലയാളി. പാലക്കാട് സ്വദേശിയും എയര്‍ ഇന്ത്യയിലെ ടെക്‌നീഷ്യനുമായിരുന്ന രവി സുബ്രഹ്മണ്യം ആണ് മരിച്ചത്. മുംബൈ വിമാനത്താവളത്തില്‍ ദാരുണമായ സംഭവം നടന്നത് ഇന്നലെ രാത്രി 8.30 ഓടെയാണ്.
രവി സുബ്രഹ്മണ്യം എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ ആയിരുന്നു. ഹൈദരാബാദിലേക്ക് പോകാന്‍ റണ്‍വേയിലേക്ക് വിമാനം തള്ളിയിറക്കുന്നതിനായി ചെറിയ വാഹനം ഉപയോഗിച്ച് വിമാനം പിന്നോട്ട് നീക്കുന്നതിനിടെ സിഗ്‌നല്‍ കണ്ട് തെറ്റിദ്ധരിച്ച കോ പൈലറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
എന്‍ജിന്റെ ശക്തമായ കറക്കം മൂലമുണ്ടായ കാറ്റില്‍ വിമാനത്തിന് സമീപം നില്‍ക്കുകയായിരുന്ന രവി സുബ്രഹ്മണ്യം എന്‍ജിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരം ചിന്നിച്ചിതറിയ നിലയില്‍ ആയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha