കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ പട്ടിക ജാതി ലിസ്റ്റ് പരിഷ്‌കരിക്കും; സംസ്ഥാനത്തെ പെരുവണ്ണാന്‍, മലയ വിഭാഗങ്ങള്‍ ലിസ്റ്റില്‍

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ പട്ടിക ജാതി ലിസ്റ്റ് പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ പെരുവണ്ണാന്‍, മലയ വിഭാഗങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും.
1950 ല്‍ നിലവില്‍ വന്ന പട്ടിക ജാതി ലിസ്റ്റ് പരിഷ്‌കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിന് പുറമെ ചത്തീസ്ഗഢ് ഹരിയാന, ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ദുര്‍ബല വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ലിസ്റ്റ് പരിഷ്‌കരിക്കുക. ചത്തീസ്ഗഡിലെ സയ്‌സ്, സാഹിസ്, സാരധി, തന്‍വര്‍ വിഭാഗങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
ഹരിയാനയിലെ അഹേരിയ, അഹേരി, ഹാരി, ഹേരി, തോറി, ടുറി, റായി സിഖ് എന്നീ വിഭാഗങ്ങളെ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.ഓഡീഷയില്‍ നിന്നും ബാരിക്കി, കുമ്മാരി എന്നീ വിഭാഗങ്ങളെയാണ് ഉള്‍പ്പെടുത്തുക. കേരളത്തിലെ പെരുവണ്ണാന്‍, മലയന്‍ വിഭാഗങ്ങള്‍ ലിസ്റ്റില്‍ ഇടംപിടിച്ചപ്പോള്‍ ബംഗാളില്‍ ചായ്ന്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തി.
നിലവില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലാണ് പെരുവണ്ണാന്‍ വിഭാഗം. ഇവര്‍ ഏറെക്കാലമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ നിലവില്‍ മലയന്‍ വിഭാഗം പട്ടികവര്‍ഗ വിഭാഗത്തിലാണ് ഉള്ളത്. ഇവരെ പട്ടികജാതി വിഭാഗത്തിലേക്ക് മാറ്റും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha