കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം കെ.ആര്‍.മീരക്ക്

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം പ്രമുഖ മലയാളി യുവ എഴുത്തുകാരി കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നേരത്തെ 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് 2014ലെ വയലാര്‍ അവാര്‍ഡ് എന്നിവ ആരാച്ചാര്‍ എന്ന നോവലിന് ലഭിച്ചിരുന്നു.
പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ. ആര്‍.മീര 1970ല ഫെബ്രുവരി 19ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. ഓര്‍മ്മയുടെ ഞരമ്പ് ആണ് ആദ്യചെറുകഥാസമാഹാരം. മോഹമഞ്ഞ, ഗില്ലറ്റിന്‍, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരാസാധു, മാലാഖയുടെ മറുകുകള്‍, മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ തുടങ്ങീ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha