അടൂര്‍ പീഡനം: പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച അടൂര്‍ കടമ്പനാട് സ്‌കൂളിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒരു പ്രതിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു്. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന് വിധേയനായ ഡിവൈ:എസ്.പിയെ സ്ഥലംമാറ്റിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ വിശദമായ മേല്‍നോട്ടത്തിനും പരിശോധനയ്ക്കും ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പരിശോധിച്ച് സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചിറ്റയം ഗോപകുമാറിന്റെ ആരേപണത്തിന് മന്ത്രി മറുപടി നല്‍കി. സംഭവത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്ന് ചിറ്റയം ഗോപകുമാര്‍ കുറ്റപ്പെടുത്തി. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്.പിക്കെതിരെ നടപടിയെടുക്കുന്നില്ല. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha