ഡല്‍ഹി യാത്ര കത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് സുധീരന്‍, ഹൈക്കമാന്‍ഡുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നതാണ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും താനും 22ന് ഡല്‍ഹിയിലേക്ക് പോവുന്നത് ഇപ്പോള്‍ പുറത്ത് വന്ന കത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയ്ക്കായല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. തങ്ങളുടെ ഡല്‍ഹി യാത്രയില്‍ അസാധാരണമായി യാതൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈക്കമാന്‍ഡുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നതാണ്. ചര്‍ച്ചകള്‍ക്കായി സൗകര്യമുള്ള ഒരു തീയതി അറിയിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരമാണ് 22ന് എത്താമെന്ന് അറിയിച്ചത്. കോണ്‍ഗ്രസിന്റെ ജന്മദിനമായ 28ന് നടത്തേണ്ട പരിപാടികളും സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന യാത്രയെ കുറിച്ചുമൊക്കെയാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുകയെന്നും സുധീരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല നല്‍കിയെന്ന് പറയപ്പെടുന്ന കത്ത് താന്‍ കണ്ടിട്ടില്ല. അതിനാല്‍ തന്നെ ആധികാരികത പരിശോധിക്കാതെ അതേക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























