അധ്യാപികയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

യുവാവ് അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ചിയാര്‍ പള്ളിക്കവലയിലെ നഴ്‌സറി സ്‌കൂള്‍ അധ്യാപിക അനുമോളെ (വല്‍സമ്മ-27) ഭര്‍ത്താവ് പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നി (29) കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.
80 ദിവസത്തിനുള്ളില്‍ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്എച്ച്ഒ വിശാല്‍ ജോണ്‍സനാണു കുറ്റപത്രം സമര്‍പ്പിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയതു സാമ്പത്തിക വിഷയവും കുടുംബപ്രശ്‌നങ്ങളും മൂലമുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്നാണു പൊലീസ് പറയുന്നത്. തുടര്‍ന്നു മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഭാര്യയെ കാണാനില്ലെന്നു കാട്ടി 19നു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 21നു വൈകുന്നേരത്തോടെ, പൂട്ടിക്കിടന്ന വീട് അനുമോളുടെ ബന്ധുക്കള്‍ തുറന്നു പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. 26നു പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























