ലോകം ഒരിക്കല്‍ക്കൂടി ഇന്റര്‍നാഷണല്‍ ഒളിമ്പിക് ഡേ ആഘോഷിക്കുമ്പോള്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വേദിയാവുന്ന 33-ാമത് ഒളിമ്പിക്‌സിലേക്ക് ഇനി 399 നാളുകള്‍ കൂടി....

ലോകം ഒരിക്കല്‍ക്കൂടി ഇന്റര്‍നാഷണല്‍ ഒളിമ്പിക് ഡേ ആഘോഷിക്കുമ്പോള്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വേദിയാവുന്ന 33-ാമത് ഒളിമ്പിക്‌സിലേക്ക് ഇനി 399 നാളുകള്‍ കൂടി.
2024 ജൂലായ് 26നാണ് പാരീസ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്. 2021ലാണ് ജപ്പാനിലെ ടോക്യോയില്‍ 32-ാമത് ഒളിമ്പിക്‌സ് നടന്നത്. 2020ല്‍ നടക്കേണ്ടിയിരുന്ന ഈ ഒളിമ്പിക്‌സ് കൊവിഡ് കാരണമാണ് ഒരു വര്‍ഷം താമസിച്ചത്.
പാരീസ് നഗരവും ചുറ്റുമുള്ള 16 ചെറുനഗരങ്ങളുമാണ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. ഫ്രാന്‍സിന്റെ അധീനതയിലുള്ള തഹീതി ദ്വീപിലും മത്സരങ്ങള്‍ നടക്കും. പാരീസിലെ സ്റ്റേഡ് ഡി ഫ്രാന്‍സിലാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. ഇതിനുള്ള കലാപരിപാടികളുടെ റിഹേഴ്‌സലുകള്‍ ഇതിനകം ഫ്രാന്‍സ് തുടങ്ങിക്കഴിഞ്ഞു.
ബ്രേക്ക് ഡാന്‍സ് ഒരു ഒളിമ്പിക് ഇനമായി അരങ്ങേറുന്നത് പാരീസ് ഒളിമ്പിക്‌സിലാണ്. ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ ഇപ്പോഴത്തെ തലവന്‍ തോമസ് ബാച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന അവസാന ഒളിമ്പിക്‌സാണിത്.
അതേസമയം അന്തര്‍ദേശീയ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷന്‍ നടത്തുന്ന ഒളിമ്പിക് കൂട്ടയോട്ടം ഇന്ന് . രാവിലെ ഏഴുമണിക്ക് കവടിയാറില്‍ നിന്ന് ആരംഭിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിക്കുന്ന കൂട്ടയോട്ടത്തില്‍ മന്ത്രിമാര്‍,പൊലീസ് മേധാവികള്‍,കായികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha
























