മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങള്‍ തുടര്‍ന്ന് മൃഗശാല അധികൃതര്‍....

മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങള്‍ തുടര്‍ന്ന് മൃഗശാല അധികൃതര്‍. കഴിഞ്ഞ രണ്ട് ദിവസമായി കുരങ്ങ് കഴിയുന്നത് മസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിലാണ് . കുരങ്ങ് ഓരോ മരത്തില്‍ നിന്നും വേറൊരു മരത്തിലേക്ക് ചാടിപ്പോയിക്കൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച മുതലാണ് മസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളില്‍ ഇരിപ്പുറപ്പിച്ചത്.
കുരങ്ങിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മൃഗശാല അധികൃതര്‍ രണ്ട് ജീവനക്കാരെ കുരങ്ങിനെ നിരീക്ഷിക്കാനായി നിയോഗിച്ചിരിക്കുകയാണ്. കുരങ്ങിന് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നത് കൊണ്ടാണ് മരത്തില്‍ നിന്നും താഴെയിറങ്ങാന്‍ മടിയ്ക്കുന്നതെന്നാണ് അധികൃതര്‍ .
കാക്കകളുടെ ശല്യമുണ്ടാകാതെ നോക്കുകയാണ് ജീവനക്കാര്‍. മയക്കുവെടി വച്ച് താഴെയെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
തിരുപ്പതിയില്‍ നിന്നും മൃഗശാലയിലേക്ക് എത്തിച്ച ഹനുമാന്‍ കുരങ്ങ് ഒരാഴ്ചക്ക് മുന്‍പാണ് കൂട് തുറന്നപ്പോള്‍ ചാടിപ്പോയത്. ആദ്യം മൃഗശാലയിലെ മരത്തിന് മുകളില്‍ കുരങ്ങ് നിലയുറപ്പിക്കുകയായിരുന്നു. ഇണയായ ആണ്‍കുരങ്ങിനെ കാണിച്ച് പെണ്‍കുരങ്ങിനെ താഴെയിറക്കാനായി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























