വൃത്തിയുള്ള സ്‌കൂള്‍ ക്യാമ്പസ് മികച്ച ആരോഗ്യശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യും... വിദ്യാലയങ്ങളില്‍ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി...

ശുചിത്വം പാലിക്കുന്നത് വിദ്യാര്‍ഥികളില്‍ അച്ചടക്കവും ഉത്തരവാദിത്തബോധവും പരിസ്ഥിതിബോധവും വളര്‍ത്തും. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ ഉടമസ്ഥതാബോധം, പരിസ്ഥിതിയോടുള്ള ആദരവ്, സംഘടനാ മികവ്, ശുചിത്വ ശീലങ്ങള്‍ എന്നിവ വികസിക്കും. വൃത്തിയായി പരിപാലിക്കപ്പെടുന്ന ക്യാമ്പസുകള്‍ മികവും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം പകര്‍ച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ അസംബ്ലിയുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha