മരണം തൊട്ടു മുന്നില്‍ വീണ്ടും മഹാമാരി താണ്ഡവം. മന്ത്രി വീണാ ജോര്‍ജ്ജ് എവിടെ ? കേരളം പനിച്ചു വിറയ്ക്കുന്നു.

കേരളം വീണ്ടുമൊരു പനിച്ചൂടിലേയ്ക്ക് വഴുതി വീഴുകയാണ്. ആയിരക്കണക്കിനാളുകള്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായിട്ടും എച്ച് എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജോ വകുപ്പോ ഇതൊന്നും അറിഞ്ഞ മട്ടില്ല. പനി മരണങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ആവര്‍ത്തിച്ച് ഡെങ്കി ബാധിക്കുന്നവര്‍ മരണഭയത്തിലൂമാണ്. കൊതുകു നിവാരണ പദ്ധതികളും, ശുചീകരണവും പാളിപ്പോയതിന്റെ ഫലമാണ് വീണ്ടും പനിയും പനിമരണങ്ങളും വര്‍ദ്ധിക്കാനിടയാക്കിയതിന് പിന്നിലെന്ന ആരോണവുമുയരുന്നുണ്ട്. മന്ത്രി വിദേശ യാത്ര കഴിഞ്ഞെത്തിയെങ്കിലും വകുപ്പില്‍ നടക്കുന്ന കാര്യങ്ങള കുറിച്ച് വേണ്ടത്ര ശ്ര്ദ്ധ ചെലുത്തുന്നില്ലെന്ന ആരോപണവുമയുരുന്നുണ്ട്.
സര്‍ക്കാരിന്റെ മുന്‍കരുതല്‍ പാളിയതോടെ പകര്‍ച്ചപ്പനി വ്യാപനം അതിരൂക്ഷമായി. ഡെങ്കി ബാധിതര്‍ക്ക് നല്‍കാന്‍ ആശുപത്രികളില്‍ പ്ലേറ്റ്ലെറ്റുമില്ല. എലിപ്പനി കേസുകളും ദിനംപ്രതി കൂടുകയാണ്. താലൂക്ക്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മതിയായ ജീവനക്കാരില്ലെന്ന പരാതിയും ഉയര്‍ന്നിരിക്കുകയാണ്.10 ദിസവത്തിനിടെ പതിമൂവായിരത്തിലധികം പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആകെ പനിബാധിതര്‍ 1.12 ലക്ഷം പേരും. ഇന്നലെ മാത്രം 13,409 പേര്‍ ചികിത്സ തേടി. ഏറെയും മലപ്പുറത്താണ്- 2051 പേര്‍. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് ജില്ലകളില്‍ ഇന്നലെ ചികിത്സതേടിയവര്‍ ആയിരത്തിലധികമാണ്.
വകുപ്പുകള്‍ സംയുക്തമായി നടത്താറുള്ള മഴക്കാല പൂര്‍വ ശുചീകരണം ഇത്തവണ പേരിന് മാത്രമായത് കൊതുകും എലിയും പെറ്റുപെരുകാന്‍ കാരണമായി. ഫോഗിംഗ് ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളും നടന്നില്ല. മഴ കനത്താല്‍ സ്ഥിതി കൂടുതല്‍ വഷളാകും. അതിനിടെ കഴിഞ്ഞ ദിവസം മലപ്പുറത്ത് മരിച്ച പതിമൂന്നു വയസ്സുകാരനായി ഗോകുല്‍ദാസിന് എച്ച് വണ്‍,എന്‍ വണ്‍ സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിയായി. ഈവര്‍ഷം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 113 ആയി. ഡെങ്കിയും എലിപ്പനിയുമാണ് കൂടുതല്‍ പേരുടെ ജീവനെടുത്തിരിക്കുന്നത്.
ഡെങ്കി സ്ഥിരീകരിച്ചവര്‍ക്ക് ബ്‌ളഡ് കൗണ്ട് കുറവാണെങ്കില്‍ പ്ലേറ്റ്ലെറ്റ് നല്‍കണ്ടേത് ജീവന്‍ നിലനിറുത്താന്‍ അത്യാവശ്യമാണ്.താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സ്റ്റോക്കില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജുകളിലേയക്ക് വ്യാപകമായി രോഗികളെ റഫര്‍ ചെയ്യുകയാണ്.ഇതോടെ മെഡിക്കല്‍ കോളേജുകളിലെ ബ്ലഡ് ബാങ്കുകളിലും ക്ഷാമമായി. മഴക്കാലത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന മുന്‍ അനുഭവം മുന്നിലുണ്ടായിട്ടും ആശുപത്രികള്‍ ഇത്തവണ പ്ലേറ്റ്ലെറ്റ് സംഭരിച്ചില്ല. ആരോഗ്യ വകുപ്പ് അതിനായി യാതൊരു നടപടിയും എടുത്തിരുന്നില്ലെന്നാണ് പ്ലാറ്റ് ലെറ്റ് ക്ഷാമത്തില്‍ നിന്നും മനസിലാക്കുന്നത്. മഴക്കാലത്ത് പകര്‍ച്ചപ്പനി വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിട്ടും സര്‍ക്കാര്‍ വകുപ്പില്‍ അതിനനുസരി്ച്ചുള്ള ഏകോപനമോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ആശുപത്രി വാര്‍ഡുകള്‍ക്ക് കൊതുകുവല നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെട ഒന്നിലധികം രോഗികളെ ഒരു കട്ടിലില്‍ കിടത്തുന്നു. ഈ വാര്‍ഡുകളില്‍ കൊതുകുവല എങ്ങനെ കെട്ടുമെന്ന് അറിയാതെ വലയുയാണ് ജീവനക്കാരും രോഗികളും.
ഡെങ്കി ബാധിച്ചാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പെട്ടെന്ന് 50,000ല്‍ താഴെ എത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. പ്ലേറ്റ്‌ലെറ്റ് നല്‍കി കൗണ്ട് ഉയര്‍ത്തിയില്ലെങ്കില്‍ വളരെ താഴേക്ക് പോയി മരണം സംഭവിക്കാം. നേരത്തെ രണ്ടു വട്ടം ഡെങ്കി ബാധിച്ചവര്‍ക്ക് വീണ്ടും വന്നാലും അതിവേഗം അപകടാവസ്ഥയിലെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന് കീഴടങ്ങിയ ചിലര്‍ റിപ്പീറ്റഡ് ഡെങ്കി വന്നവരാണ്. പ്ലാറ്റ് ലെറ്റിന്റെ ക്ഷാമം നിരവധി പേരെ മരണത്തിലേയ്ക്ക് തള്ളിവിടുമെന്ന് ഭയക്കുകയാണ്.
ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ് ളുവെന്‍സ അടക്കമുള്ള വൈറല്‍ പനികളും എലിപ്പനിയും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.നിരവധി രോഗികളാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നത്. പലരും അഡ്മിറ്റാവുന്നു. കിഴക്കന്‍ മേഖലകളില്‍ ഡെങ്കിയും ഇന്‍ഫ് ളുവെന്‍സയും ഒരേ സ്ഥലത്ത് ധാരാളമായി കാണപ്പെടുന്നുണ്ട്. ഒരു രോഗിയില്‍ ഒന്നിലധികം ഇത്തരം രോഗങ്ങള്‍ ഒരേ സമയത്തുണ്ടായാല്‍ കൂടുതല്‍ ആപത്താണെന്നും ഐ എം എ മുന്നറിയിപ്പ് നല്കുന്നു.
വീടിനുള്ളില്‍ കൊതുകുകള്‍ കയറാനും മുട്ടയിടാനുമുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. വീട്ടിനുളളില്‍ ചെടികള്‍ വളര്‍ത്തുന്നതുള്‍പ്പെടെ വെള്ളമുള്ള സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം,മാസ്‌ക് വയ്ക്കുന്നത് വായുവിലൂടെ പകരുന്ന ഇന്‍ഫ് ളുവെന്‍സ ഒഴിവാക്കാന്‍ ഉപകരിക്കും,പുറത്തു ജോലി ചെയ്യുന്നവര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇടുക,കൊതുക് അകത്തു കടക്കാതെ നെറ്റ് വയ്ക്കുക, കൊതുകു ലാര്‍വ നശിപ്പിക്കാന്‍ മരുന്ന് തളിക്കണം.
തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഐ എം എ നല്കുന്നുണ്ട്. എന്നിട്ടും സര്‍ക്കാര്‍ സംവിധാനം ഇതുവരെ ഉണര്‍ന്നിട്ടില്ലെന്നതാണ് വിചിത്രം.
നാലു തരം ഡെങ്കി വൈറസ് ഉള്ളതിനാല്‍ പനി ആവര്‍ത്തിച്ച് വരാനിടയുണ്ട്. രണ്ടാമത് വരുന്നതാണ് കൂടുതല്‍ കഠിനം. ചിലപ്പോള്‍ ഗുരുതരവുമാകും. വീട്ടു പരിസരത്തിലുള്ള ചെറുതും വലുതുമായ വെള്ളക്കെട്ട് പതിവായി കണ്ടെത്തി ഒഴിവാക്കണമെന്നും ഐ.എം.എ നിര്‍ദ്ദേശിക്കുന്നുണ്ട്.സൗത്ത് അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഡെങ്കിപ്പനി മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചെറിയ ജീവിയാണെന്നു കരുതി ഇത് നിസാരമായെടുക്കരുത്. ജീവിയുടെ വലിപ്പത്തിലല്ല, സംഖ്യാബലത്തിലാണ് കാര്യമെന്നും ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























