ഹൈക്കോടതി വിധി അന്തിമമല്ല; പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട്; മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല; പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയിൽ നിർണായകമായ പ്രതികരണവുമായി ഗവർണർ

പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയിൽ വീണ്ടും നിർണായകമായ പ്രതികരണവുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ പറഞ്ഞു. പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട് . മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഗവർണർ നിർണായക പ്രതികരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റ പ്രതികരണം ഇങ്ങനെയായിരുന്നു ;- പ്രിയ വര്‍ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു. കോടതിവിധിയെ കുറിച്ച് വിശദീകരിക്കാനായി ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം താന്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണെന്നും പറഞ്ഞു . താന്‍ കോടതി വിധിയില്‍ സന്തുഷ്ടനാണോ അല്ലയോ എന്നുള്ള കാര്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. 2022 ഓഗസ്റ്റ് 17നായിരുന്നു പ്രിയ വർഗീസിന്‍റെ നിയമനം ചാൻസിലറായ ഗവർണർ മരവിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്യുകയുണ്ടായി .
https://www.facebook.com/Malayalivartha


























