പ്രതിഷേധവുമായി കോണ്‍ഗ്രസ്.... മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച് കോണ്‍ഗ്രസ്... തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, ഇന്ന് കോണ്‍ഗ്രസ് കരി ദിനം ആചരിക്കും

പ്രതിഷേധവുമായി കോണ്‍ഗ്രസ്.... മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച് കോണ്‍ഗ്രസ്... തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, ഇന്ന് കോണ്‍ഗ്രസ് കരി ദിനം ആചരിക്കും.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ അറസ്റ്റ് ഏകാധിപത്യ നടപടിയെന്ന് എഐസിസി ആരോപിക്കുന്നു. പാറ്റ്‌നയില്‍ പ്രതിപക്ഷ സഖ്യ ചര്‍ച്ചയുണ്ടായ ദിവസം തന്നെ കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് ബിജെപിയെ സുഖിപ്പിക്കാനെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും എഐസിസിയും ട്വീറ്റ് ചെയ്തു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ടി സിദ്ദീഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റോഡ് ഉപരോധിച്ചു. പഴയ സ്റ്റാന്‍ഡിനു സമീപം ദേശീയപാതയിലായിരുന്നു പ്രതിഷേധം. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എറണാകുളം പിറവത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ബ്‌ളോക്ക് സെക്രട്ടറി ഏലിയാസ് ഈനാകുളം, ഏല്‍ദോ ചാക്കോ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കെഎസ്.യുവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രകടനം നടത്തിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ എംജി റോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























