Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

അടുത്തത് സതീശന്‍... ചോദ്യം ചെയ്യലിന് മുമ്പ് വീമ്പിളക്കി പോയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരികെയെത്തിയത് അറസ്റ്റ് ചെയ്ത്; മുന്‍കൂര്‍ ജാമ്യം ലഭിച്ചതു കൊണ്ട് മാത്രം അകത്തായില്ല; സുധാകരനെ കുഴച്ചത് ഡിജിറ്റല്‍ തെളിവുകള്‍; വീണത് മൂന്ന് ചോദ്യങ്ങളില്‍

24 JUNE 2023 08:43 AM IST
മലയാളി വാര്‍ത്ത

ചോദ്യം ചെയ്യലിന് മുമ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത് തനിക്ക് പേടിയില്ലെന്നാണ്. 'കടല്‍ താണ്ടി വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കല്ലേ' എന്നാണ് പറഞ്ഞത്. പക്ഷെ സുധാകരന്‍ അറസ്റ്റിലായ വിവരമാണ് പുറത്തായത്. കോണ്‍ഗ്രസിനാകെ നാണക്കേടായി. ഇനി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കേസ് എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലാണ്

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെ സഹായിക്കാന്‍ കെ സുധാകരന്‍ ഉണ്ടാകുമെന്ന ഉറപ്പിലാണ് പണം നല്‍കിയതെന്നും അതിന്റെ വിഹിതം കൈപ്പറ്റിയെന്നുമുള്ള പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് കെപിസിസി അധ്യക്ഷനെ ചോദ്യം ചെയ്തതും തുടര്‍ന്ന് അറസ്റ്റിന് വഴിയൊരുങ്ങിയതുംമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

വിദേശികള്‍ക്ക് പുരാവസ്തു വിറ്റവകയില്‍ ബാങ്കില്‍ കുടുങ്ങിയ മോന്‍സണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാന്‍ ഡല്‍ഹിയില്‍ സുധാകരന്‍ ഇടപെടുമെന്ന ഉറപ്പില്‍ പണം നല്‍കി കബളിപ്പിക്കപ്പെട്ട ആറുപേരാണ് പരാതിക്കാര്‍. കോഴിക്കോട് മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദീഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ എ സലീം, പന്തീരാങ്കാവ് സ്വദേശി എം ടി ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കഞ്ചേരി സ്വദേശി അനൂപ് വി മുഹമ്മദ് എന്നിവരാണ് പരാതി നല്‍കിയത്.

സുധാകരന്‍ 2018 നവംബര്‍ 22ന് മോന്‍സണിന്റെ കൈയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പരാതിക്കാരിലൊരാളായ അനൂപ്, മോന്‍സണിന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് സുധാകരന്‍ ഇടനില നിന്നുവെന്നാണ് പരാതി. സുധാകരന് 10 ലക്ഷം രൂപ മോന്‍സണ്‍ കൈമാറിയെന്ന ദൃക്‌സാക്ഷി മൊഴിയുണ്ട്.

മൊഴികളും തെളിവുകളും സുധാകരനെതിരാവുകയായിരുന്നു. 25 ലക്ഷം രൂപ മോന്‍സണിന് കൈമാറിയത് സുധാകരന്റെ ഉറപ്പിലാണെന്ന് പരാതിക്കാരനായ അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. വിദേശനാണ്യ വിനിമയ നിയമപ്രകാരം തടഞ്ഞുവച്ച മോന്‍സണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടിയാല്‍ എല്ലാവരും സേഫ് സോണിലാകുമെന്ന് മോന്‍സണിന്റെ മുന്നില്‍വച്ച് സുധാകരന്‍ പറഞ്ഞതായും അനൂപ് മൊഴി നല്‍കി.

കേസില്‍ പേര് പരാമര്‍ശിച്ചാല്‍ ഇല്ലാതാക്കുമെന്ന സുധാകരന്റെ പേരിലുള്ള ശബ്ദസന്ദേശം പിഎ എബിന്‍ എബ്രഹാം കേള്‍പ്പിച്ചെന്ന മൊഴിയും അനൂപ് നല്‍കി. ഇതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറി. ഇതേക്കുറിച്ച് മരട് പൊലീസിലും ക്രൈംബ്രാഞ്ച് എഡിജിപിക്കും പരാതി നല്‍കിയതിന്റെ രേഖകളും അനൂപ് ചോദ്യംചെയ്യലിനിടെ കാണിച്ചു. 2018-19 കാലത്ത് സുധാകരന്‍ എംപിയാകുന്നതിനു മുമ്പും ശേഷവും മോന്‍സണ്‍ അറസ്റ്റിലാകുന്നതുവരെയുള്ള ഫോണ്‍വിളി രേഖകള്‍ ക്രൈംബ്രാഞ്ച് സുധാകരന്റെ മുന്നില്‍വച്ചു. ഇതോടൊപ്പം മോന്‍സണുമായി ബന്ധപ്പെട്ട സുധാകരന്റെ ചിത്രങ്ങളിലും വ്യക്തത തേടി.

സുധാകരന്‍ വീണത് മൂന്ന് ചോദ്യങ്ങളിലാണ്.

രാഷ്ട്രീയ പ്രവര്‍ത്തകനും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരനും തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം എങ്ങനെ? ആരാണ് ഇതിന് വഴിതുറന്നത് ?

എംപി ആകുന്നതിന് മുമ്പും ശേഷവും സുധാകരന്‍ മോന്‍സണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ? (മോന്‍സണില്‍നിന്ന് സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടതായി മോന്‍സണിന്റെ മൂന്ന് ജീവനക്കാര്‍ നല്‍കിയ രഹസ്യമൊഴി ക്രൈംബ്രാഞ്ച് പ്രധാന തെളിവായി ഹാജരാക്കി).

തന്റെ പിഎയാണെന്ന് കെ സുധാകരനും തന്റെ ജീവനക്കാരനാണെന്ന് മോന്‍സണും പറയുന്ന ഇരുമ്പനം കാട്ടേത്ത് എബിന്‍ എബ്രാഹമിന് ഈ കേസിലുള്ള ബന്ധം എന്താണ്? സുധാകരന്റെ പേര് പറയാതിരിക്കാന്‍ എബിന്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ?

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends