കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു... അപകടത്തില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്, വയനാട് കല്‍പ്പറ്റയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു. വയനാട് കല്‍പ്പറ്റയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം - മാനന്തവാടി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് പിന്നാലെ വന്ന ലോറിക്കടിയില്‍പ്പെട്ട് മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് പിന്നാലെ വന്ന ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ മൂലമ്പിള്ളി ഒളിപ്പറമ്പില്‍ സാള്‍ട്ടന്‍ (22) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.45ന് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ കോതാടിന് സമീപായിരുന്നു ദാരുണമായ അപകടം നടന്നത്. റെഡിമിക്‌സ് കോണ്‍ക്രീറ്റ് കൊണ്ടുപോകുന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചു. സൗത്ത് കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ സാള്‍ട്ടന്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു.
വാരാപ്പുഴ പൊലീസ് കേസെടുത്തു. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറി?യി?ലേക്ക് മാറ്റി. റൈറ്റന്‍ - ഷീബ ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്നു രാവിലെ 10.30ന് മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha


























