ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയില്‍...

ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയിലായി. അടിമാലി അമ്പലപ്പടി മേനോത്ത് ഷിനു(ഉണ്ണി- 38), കോട്ടപ്പാറ കോളനിയില്‍ താമസിയ്ക്കുന്ന സ്വാമിനാഥന്‍ (37) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റു ചെയ്തത്.
സ്വാമിനാഥന്റെ അമ്മാവന്‍ രാജാമണിയുടെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച് വ്യാഴാഴ്ച രാവിലെ അടിമാലി ബസ് സ്റ്റാന്റിന് സമീപമുള്ള കടയില്‍ വില്‍ക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലുള്ളസഹോദരന്റെ ചികിത്സാ ചെലവിന് പണമില്ലാത്തതിനാലാണ് ഗ്യാസ് സിലിണ്ടറുകള്‍ വില്ക്കുന്നതെന്ന് കടയുടമയെ പറഞ്ഞു ധരിപ്പിച്ചായിരുന്നു വില്പന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാഡിലാക്കി.
"
https://www.facebook.com/Malayalivartha


























