Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പെരുന്നയെ ഭിന്നിപ്പിക്കാനുള്ള സി പി എം നീക്കം പാളി: പെരുന്ന പോപ്പ് ക്യാപ്റ്റന് മുകളിൽ കളിച്ചതെങ്ങനെ? എൻ എസ് എസിനെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെ കൂടെ നിർത്താനുള്ള സി പി എം

24 JUNE 2023 12:53 PM IST
മലയാളി വാര്‍ത്ത

നീക്കത്തിന് തിരിച്ചടി. ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ സഹോദരനെ മുന്നിൽ നിർത്തിയുള്ള ശ്രമമാണ് പാളിയത്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സൂക്ഷ്മമായ നീക്കങ്ങളാണ് അദ്ദേഹത്തെ വീണ്ടും ജനറൽ സെക്രട്ടറി പദത്തിലെത്തിച്ചത്.


നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത രൂക്ഷമായ സാഹചര്യം സി പി എം സൃഷ്ടിച്ചതാണെന്നാണ് മനസിലാക്കുന്നത് . പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്. 300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്. ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു പറഞ്ഞു.

 

 

 


ധനമന്ത്രി കെ. എൻ. ബാലഗോപാലിന്‍റെ സഹോദരൻ കൂടിയാണ് കലഞ്ഞൂർ മധു. 26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്. ഇന്നലെ മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്. അതേസമയം സംഘടനയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടർ ബോർഡ് യോഗവും സുഗമമായി നടന്നതായി നേതൃത്വം വിശദീകരിച്ചു.


പ്രതിനിധി സഭ യോഗത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ കടുത്ത വിമർശനം ഉന്നയിച്ചു. സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നു. അവർ ചെയ്യുന്നത് കൊടും ചതിയാണ്. അവർക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കലഞ്ഞൂര്‍ മധുവിനെ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി, പകരം കെ.ബി ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗണേഷ് കുമാറിൻ്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള ഡയറക്ടർ ബോർഡ് അംഗമായിരുന്നു.

 

 

 

 


കലഞ്ഞൂർ മധു ഒരു കാലത്ത് ജി.സുകുമാരൻ നായരുടെ വിശ്വസ്തനായിരുന്നു. സി പി എം ഇടപെടൽ ഉണ്ടായതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്.സുകുമാരൻ നായർ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയെ കാണാൻ കോട്ടയം ഗസ്റ്റ് ഹൗസിലെത്തിയത് കലഞ്ഞൂർ മധുവിൻ്റെ ഇടപെടൽ വഴിയാണ്. സാധാരണ ഗതിയിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിമാർ രാഷ്ട്രീയ നേതാക്കളെ കാണാൻ പെരുന്നക്ക് പുറത്തു പോകുന്നത് അപൂർവമാണ്.

 

 

 


മുഖ്യമന്ത്രിയുമായി സുകുമാരൻ നായർക്ക് തെറ്റില്ലാത്ത ബന്ധം ആണ് ഉണ്ടായിരുന്നത്.വി.ശിവൻകുട്ടിയെയും ആർ.ബിന്ദുവിനെയും പോലുള്ള നായർ സമുദായംഗങ്ങളെ വിദ്യാഭ്യാസത്തിൻ്റെ ചുമതല ഏൽപ്പിച്ചത് സുകുമാരൻ നായരുടെ കൂടി താൽപ്പര്യപ്രകാരമാണ്. എൻ എസ് എന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സ്ഥപനമാണ് കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ മുസ്ലീം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിനെ എൻ എസ് എസ് എക്കാലവും എതിർത്തിരുന്നു. ഇടതുമുന്നണിയിൽ ജി.സുകുമാരൻ നായർ ഒരു പാലമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പണ്ട് ബാലക്യഷ്ണ പിള്ളയോട് ഇടതു മുന്നണിയിൽ ചേരരുതെന്ന് സുകുമാരൻ നായർ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ തന്നെ ഉപദേശിക്കേണ്ടെന്നായിരുന്നു പിള്ളയുടെ മറുപടി. ഇടതു മുന്നണി പ്രവേശനം ലഭിച്ച ദിവസം തന്നെ പിള്ള സുകുമാരൻ നായർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണക്കാനുണ്ടെങ്കിൽ അത് സ്വയം ചെയ്യാനാണ് പിള്ള പറഞ്ഞത്.

 

 

 

 

നേരത്തെയും താൻ എൻ എസ് എസിനെതിരെ നിലപാട് എടുത്തിട്ടുണ്ടെന്നും പിള്ള പറഞ്ഞു. എൻ എസ് എസിന്റെ തീരുമാനത്തിന് വിരുദ്ധമായി താൻ വനിതാമതിലിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്നത്ത് പത്മനാഭനാണ് ബാലകൃഷ്ണ പിള്ളയെ എൻ എസ്എസ് പത്തനാപുരം താലൂക്ക് ഏൽപ്പിച്ചത്. അത് സുകുമാരൻ നായർ നൽകിയതല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. ഇത്തരത്തിൽ എൻ എസ് എസിനുള്ളിൽ കുത്തി തിരിപ്പുണ്ടാത്താൻ സിപിഎം ആണ് തുടക്കമിട്ടത്. അത് പിള്ളയെ ഉപയോഗിച്ചായിരുന്നു. ഇപ്പോൾ അതേ ഗണേഷാണ് സുകുമാരൻ നായരുമായി സന്ധിയിലായത്.

 

 

 

 


പിള്ളയുടെ പാർട്ടി ഇടതുപക്ഷത്തിലായതു കൊണ്ട് അദ്ദേഹം ശബരിമല വിഷയത്തിൽ എൻ എസ് എസിന്റെ നിലപാടിനോട് ആദ്യം മുതൽ യോജിച്ചിരുന്നില്ല. ഇതിനെ കുറിച്ച് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് സുകുമാരൻ നായർ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. പത്തനാപുരം താലൂക്ക് യൂണിയൻ എൻ എസ് എസിന്റെ ശബരിമല പ്രഖ്യാപിത നിലപാടിനെതിരെ പ്രമേയം പാസാക്കിയതോടെയാണ് ബന്ധങ്ങൾ മുറഞ്ഞത്. പത്തനാപുരം താലൂക്കിൽ പിള്ളയായിരുന്നു എൻ എസ് എസ് പ്രസിഡൻ്റ്. പത്തനാപുരം താലൂക്ക് യൂണിയന്റെ മനം മാറ്റം ഗണേശന്റെ സമ്മർദ്ദ ഫലമായാണെന്ന് സുകുമാരൻ നായർ വിശ്വസിച്ചു. അത്തരമൊരു നടപടി ഗണേശന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയായില്ലെന്നും സുകുമാരൻ നായർ വിശ്വസിക്കുന്നു.

 

 

 


ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ സുകുമാരൻ നായർ തന്നെ സഹായിച്ചില്ലെന്നായിരുന്നു ഗണേശൻ്റെ വിശ്വാസം . അന്ന് സുകുമാരൻ നായർ പറഞ്ഞാൽ എന്തും ചെയ്യുന്നയാളായിരുന്നു ഉമ്മൻ ചാണ്ടി. എന്നിട്ടും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. അത് ചെന്നിത്തലയെ മന്ത്രിയാക്കാൻ വേണ്ടിയായിരുന്നു. മാത്രവുമല്ല തന്നെ മന്ത്രിസഭയിൽ നിന്നും ചാണ്ടി പുറത്താക്കിയത് സുകുമാരൻ നായരുമായി ആലോചിച്ചിട്ടാണ്. അതുകൊണ്ടാണ് ഇടത് പക്ഷത്തിൽ ചേർന്നത്. ഇടത് പക്ഷവുമായി ആഭിമുഖ്യം പുലർത്തിയതിന്റെ ഗുണം എൻ എസ് എസിനും സുകുമാരൻ നായർക്കും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഗണേശൻ വാദിക്കുന്നത്.

 

 

 

സുകുമാരൻ നായരുടെ മകളെ പിണറായി സർക്കാർ എം. ജീ വാഴ്സിറ്റി സിന്റിക്കേറ്റിൽ നിലനിർത്തിയത് തന്റെ കൂടെ ശ്രമഫലമായാണ്. എൻ എസ് എസ് താക്കോൽ ദാനം നൽകിയ നേതാക്കളൊന്നും പിന്നീട് സുകുമാരൻ നായരോട് വിധേയത്വം പുലർത്തിയില്ല. എന്നാൽ ഇന്നും താൻ അദ്ദേഹത്തെ ആദരിക്കുന്നു. മുന്നാക്കകാർക്ക് ദേവസ്വം ജോലിയിൽ സംവരണം നൽകിയത് തന്റെ കൂടെ ശ്രമഫലമായാണെന്ന് ഗണേശൻ വാദിച്ചു.


എൻ എസ് എസിലെ ഒരു വിഭാഗത്തിനെ ഔദ്യോഗിക സംവിധാനത്തിന് എതിരാക്കി മാറ്റാൻ സിപിഎം തുടങ്ങിയ ശ്രമങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. അച്യുതാനന്ദനെ പോലും തള്ളി പിള്ളയെ മുന്നണിയിലെടുത്തതും അതിനു വേണ്ടിയാണ്. പിള്ളയെയും മകനെയും ഒന്നിച്ച് നിർത്തി എൻ എസ് എസിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് സർക്കാരും പാർട്ടിയും തീരുമാനിച്ചിരുന്നത്. എസ്എൻഡി പിയിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്. തുഷാർ വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയതും ഇതേ തന്ത്രം തന്നെയാണ്. ജി.സുകുമാരൻ നായർക്കെതിരെ കേസെടുക്കാൻ വഴിയില്ലാത്തതു കൊണ്ടാണ് ഒന്നിനും നിവൃത്തിയില്ലാതായത്. കുറിച്ചി എൻ എസ് എസ് ഹോമിയോ കോളേജിലെ നിയമന അഴിമതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ട്. എന്നാൽ കേസെടുത്തില്ല.


എൻ എസ് എസിൽ സുകുമാരൻ നായരെക്കാൾ ഏറെ സീനിയറായിരുന്നു ബാലകൃഷ്ണപിള്ള. രണ്ട് മഹാമേരുക്കളെ രണ്ടാക്കിയതിന്റെ കെഡിറ്റ് സി പി എമ്മിനു തന്നെ കിട്ടി. എന്നാൽ പിന്നീട് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സി പി എം അനുരഞ്ജനത്തിലേക്ക് നീങ്ങി . വർഷങ്ങളായി കോൺഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടർന്നിരുന്ന ജി.സുകുമാരൻ നായരെ സീറോ മലബാർ സഭയുടെ ഉന്നതൻ വഴിയാണ് സി പി എം സ്വാധീനിച്ചത്. സീറോ മലബാർ സഭ എൽ എസ് എസുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ക്രൈസ്തവ സഭയാണ്.

 


സംസ്ഥാന സര്‍ക്കാരിനെ എൻ എസ് എസ് തുറന്ന് എതിര്‍ക്കുന്നതിനിടെ മന്നം ജയന്തിക്ക് പ്രത്യേകപ്രധാന്യം നല്‍കി സിപിഎം മുഖപത്രം ദേശാഭിമാനി ലേഖനവും വാർത്തയും പ്രസിദ്ധീകരിച്ചത് നായർ സമുദായത്തെ കൈയിലെടുക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു. മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പ്രത്യേക ലേഖനത്തിനൊപ്പം സുകുമാരന്‍നായരുടെ ലേഖനവും പ്രാധാന്യത്തോടെ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചു. മന്നത്ത് പത്മനാഭന്‍ നേതൃത്വം കൊടുത്ത വിമോചന സമരഭാഗം ഒഴിവാക്കിയാണ് ജി സുകുമാരന്‍നായരുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് . വിമോചന സമരത്തോട് ദേശാഭിമാനി യോജിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.


ജി. സുകുമാരൻ നായർ അയച്ചുകൊടുത്ത ലേഖനമാണ് ദേശാഭിമാനി പ്രസിദ്ധികരിച്ചത് . മന്നം ജയന്തിയെ കുറിച്ച് സുകുമാരൻ നായർ ദേശാഭിമാനി ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ പത്രങ്ങൾക്കും ലേഖനം നൽകിയിരുന്നു. അതാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ലേഖനം നൽകുന്നതിൽ നിന്നും വേണമെങ്കിൽ ദേശാഭിമാനിയെ അദ്ദേഹത്തിന് ഒഴിക്കാമായിരുന്നു. കഴിഞ്ഞ വർഷം വരെ മന്നം സമാധിക്ക് സുകുമാരൻ നായർ എഴുതുന്ന ലേഖനം ദേശാഭിമാനി നൽകിയിരുന്നില്ല.. ദേശാഭിമാനിയിലെ മന്നം പഠനം എഴുതിയത് കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട് ഡയറക്ടറായിരുന്ന പ്രെഫ. കാർത്തികേയൻ നായരാണ്. അദ്ദേഹം ഇടത് ബുദ്ധിജീവിയും അധ്യാപക സംഘടനാ നേതാവുമായിരുന്നു.


ജനാധിപത്യം പുനസ്ഥാപിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് ഉണ്ടാകണമെന്നായിരുന്നു കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം എന്‍എസ്എ‍സ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം,. ജനങ്ങൾ അസ്വസ്ഥരാണ് , ഭീതിജനകമായ അവസ്ഥയാണ് നാട്ടിൽ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകണം എന്ന് തുടങ്ങി സര്‍ക്കാരിനെ തുറന്നെതിര്‍ക്കുന്ന പ്രസ്താവനയോട് മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കളൊന്നും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എന്‍എസ്എസ് ഇടത് വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു.പിന്നീട് മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലും എൻ എസ് എസ് പങ്കെടുത്തില്ല.പങ്കെടുത്തില്ലെന്ന് മാത്രമല്ല പങ്കെടുക്കില്ലെന്ന് പരസ്യ പ്രസ്താവനയും ഇറക്കി.


മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശമതാനം സംവരണം ആദ്യം ദേവസ്വം ബോര്‍ഡിലും പിന്നീട് എല്ലാ നിയമനങ്ങളിലും സര്‍ക്കാര്‍ നടപ്പാക്കിയത് നായർ,ക്രൈസ്തവ സഭകളെ കൈയിലെടുക്കാൻ വേണ്ടിയായിരുന്നു. ക്രൈസ്തവ സഭയെ കൈയിലെടുക്കാൻ സർക്കാരിന് കഴിഞ്ഞെങ്കിലും എൻ എസ് എസ് വഴങ്ങിയില്ല. ചങ്ങനാശേരിയിൽ തന്നെയുള്ള സീറോ മലബാർ സഭയുടെ ബിഷപ്പ് പെരുന്തോട്ടം ഇക്കാര്യത്തിൽ സർക്കാരിനെ പ്രകീർത്തിച്ച് ദീപികയിൽ ലേഖനവുമെഴുതി. സംവരണം നടപ്പിലാകുന്നതിന് മുമ്പ് സുകുമാരൻ നായർ മുഖ്യമന്ത്രിയെ കോട്ടയം സർക്കാർ അതിഥി മന്ദിരത്തിലെത്തി കണ്ടിരുന്നു. സാമ്പത്തിക സംവരണം എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. സംവരണ ഉത്തരവ് പുറത്തിങ്ങി കഴിഞ്ഞ ശേഷവും സുകുമാരൻ നായർ മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഏറ്റവും ഒടുവില്‍ എയിഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങളിലും എന്‍എസ്എസ് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അതിന് പിന്നാലെയാണ് മന്നം ജയന്തിവാര്‍ത്തക്ക് പാര്‍ട്ടി മുഖപത്രത്തില്‍ വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

എന്നിട്ടും സുകുമാരൻ നായർ ഇടതു മുന്നണിയുമായി അനുരഞ്ജനത്തിൽ എത്താത്തത് കൊണ്ടാണ് എൻഎസ് എസിൽ ഭിന്നിപ്പുണ്ടാക്കാൻ സി പി എം ശ്രമിച്ചത്.

 

ജി.സുകുമാരൻ നായർക്ക് ബി ജെ പിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് സി പി എം കരുതുന്നു. ഗോവ ഗവർണർ പി എസ്.ശ്രീധരൻ പിള്ളയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് സി പി എം കരുതുന്നു.ഇത് സി പി എമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. 2024 ൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് മുമ്പ് എൻ എസ് എസിനെ പൊളിക്കാനാണ് സി പി എം ശ്രമിച്ചത്.

 

ഗണേഷ് കുമാർ എൻ എസ് എസ് ഡയറക്ടർ ബോർഡിൽ എത്തിയതിൽ സി പി എമ്മിന് താത്പര്യമില്ല. കാരണം പാർട്ടിക്ക് ഗണേശനെ വിശ്വാസമില്ല. ഗണേശൻ്റെ സർക്കാർ വിരുദ്ധ പ്രസ്താവനകൾ പാർട്ടിയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഏതായാലും സി പി എമ്മിൻ്റെ തന്ത്രം തൽക്കാലം പൊളിഞ്ഞു. എന്നാൽ തന്ത്രം നിർത്തിയെന്ന് കരുതേണ്ടതില്ല. അധികം വൈകാതെ സുകുമാരൻ നായർക്കെതിരെ സി പി എം വീണ്ടും തിരിയും. കെ.പി.സി സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത സി പി എം ഒന്നിനും മടിക്കില്ല. എന്നാൽ സി പി എം നീക്കം മുൻകൂട്ടി കണ്ട ജി.സുകുമാരൻ നായർ ക്യാപ്റ്റനെ മലർത്തിക്കിടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends