Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കൊവിഡ‍ിനു പിന്നാലെ അടുത്ത വില്ലൻ ഡെങ്കി! 5 ദിവസം; 1.5 ലക്ഷം പേർ.... ശ്രദ്ധിച്ചില്ലേൽ ജീവനെടുക്കും.... പനി കടുക്കും! സൂക്ഷിക്കുക...

24 JUNE 2023 04:55 PM IST
മലയാളി വാര്‍ത്ത

ജീ​വ​നെ​ടു​ത്ത്​ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വ്യാ​പിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരാശിക്ക് പരിചിതമായ അണുബാധയാണ് ഡെങ്കിപ്പനി. സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥ ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്. പിന്നാലെ കാലവർഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ആശങ്കയും ശക്തമായിരിക്കുകയാണ്.

യു​വാ​ക്ക​ളും കു​ട്ടി​ക​ളും അ​ട​ക്കം പ​നി ബാ​ധി​ച്ചു മ​രി​ക്കു​ന്ന​ത്​ വ​ലി​യ ആ​ശ​ങ്ക​യാ​ണ്​ സൃ​ഷ്ടി​ക്കു​ന്ന​ത്. പ്രതിവർഷം കോടിക്കണക്കിന് ആളുകൾക്ക് പിടിപെടുന്ന അസുഖമാണ് ഡെങ്കി. ഇതിൽ അഞ്ചുലക്ഷത്തോളം പേർക്ക് രോഗം മാരകമാകാറുണ്ട്. പനി ഒരു ദിവസത്തിലധികം നീണ്ടുനിന്നാൽ നിർബന്ധമായും വൈദ്യസഹായം തേടിയിരിക്കണം. ഒരു ഔണ്‍സ് പ്രതിരോധം ഒരു ലോഡ് ചികിത്സയേക്കാള്‍ മികച്ചതാണ് എന്ന കാഴ്ചപ്പാടോടുകൂടി വേണം ഈ രോഗത്തെ നേരിടാന്‍.

പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒരു തവണ കൊതുകിന്റെ കടിയേറ്റാൽ പോലും രോഗം പിടിപെടാം. 3 ദിവസം മുതൽ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനിൽക്കുക. തലവേദന,പനി,കടുത്ത ക്ഷീണം. സന്ധികളിലും പേശികളിലും വേദന തുടങ്ങിയവ സാധാരണലക്ഷണങ്ങളാണ്. ഹൃദയമിടിപ്പ് കുറയുന്നതും രക്തസമ്മർദ്ദം കുറയുന്നതും രോഗത്തിന്റെ ലക്ഷണമാണ്.

ഡെങ്കിപ്പനി പിടിപെട്ടയാൾക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുന്ന ഡെങ്കി ഹെമറേജസ് ഫീവറാണ് അപകടമായത്. രോഗം ഗുരുതരമായാൽ രക്തസ്രാവമുണ്ടാകും. ഇത്തരം പനി വരുന്നവരിൽ 6 മുതൽ 30 ശതമാനം വരെയാണ് മരണനിരക്ക്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 66,048 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിന് മേലാകും. അതിൽ തന്നെ 464 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഈ വർഷം ഇതുവരെ ഡെങ്കിപ്പനി മൂലം മരണപ്പെട്ടത് 36 പേരെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 25 മരണങ്ങൾ നടന്നത് ഒരു മാസത്തിനിടെയാണ്. ഇടുക്കിയിൽ 3 വയസ്സുള്ള കുട്ടി മരിച്ചതും ഡെങ്കിപ്പനിയെത്തുടർന്നാണ്. എച്ച്1 എൻ1 പനി ഗുരുതരമായാൽ വളരെവേഗം ശ്വാസകോശത്തെ ബാധിക്കാനും ന്യുമോണിയ വരാനും സാധ്യതയുണ്ട്. അടിയന്തിര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടാം.

രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും വൈകുന്നത് അവസ്ഥ ഗുരുതരമാക്കും. ആരോഗ്യവാനായ ഒരാളിൽ എച്ച്1 എൻ1 വലിയ അപകടകാരിയാവില്ലെങ്കിലും ഗർഭിണികള്‍, അടുത്തിടെ പ്രസവിച്ചവർ, 2 വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ളവർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരിൽ മരണകാരണമായേക്കാൻ ഇടയുണ്ട്.

മൂന്നോ നാലോ വർഷം രോഗവ്യാപനം കുറഞ്ഞിരിക്കുകയും അതിനു ശേഷം വൈറസ് പെരുകുകയും ചെയ്യുന്ന പ്രവണതയാണ് ലോകത്ത് എല്ലായിടത്തും ഡെങ്കിപ്പനിയുടെ കാര്യത്തിൽ ആവർത്തിക്കുന്നത്. അത്തരത്തിൽ സംസ്ഥാനത്ത് 2018 ന് സമാനമായ രോഗവ്യാപനം ഉണ്ടാകാൻ ഇടയുള്ള വർഷമാണിത്. സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥയും ഈ ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്.

ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അർത്ഥമാക്കുന്നു. ഡെങ്കിപ്പനി കഠിനമായ പേശി വേദന, ആഘാതം, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.

ഒരുവട്ടം ഡെങ്കിപ്പനി വന്നാൽ ഇനി വരില്ലെന്ന് കരുതരുത്. ആവർത്തിക്കുന്ന രോഗബാധയാണ് സങ്കീർണമാകുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും നാല് തരം ഡെങ്കി വൈറസിന്റെയും സാന്നിധ്യമുള്ളതിനാൽ ഡെങ്കി വരാതിരിക്കാൻ അതീവ ശ്രദ്ധവേണം. ജൂൺ മാസം കേരളത്തിന്റെ പനിക്കാലമാണെങ്കിലും അത്ര നിസ്സാരമായി കാണേണ്ടതല്ല ഇപ്പോഴത്തെ പനിക്കണക്കുകൾ എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

ജൂൺ 17 മുതൽ 21 വരെ മാത്രം 55,432 പേരാണ് പനി കാരണം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണം എടുത്താൽ ഒരാഴ്ചയ്ക്കിടെ മാത്രം പനി ബാധിച്ചവർ ഒന്നരലക്ഷം കടക്കും. വൈറൽ പനിക്ക് പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. ഈ വർഷം ഇതുവരെ 27 പേർ എലിപ്പനി ബാധിച്ചും 8 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചെന്നാണു കണക്കുകൾ.

ഇടവിട്ട് മഴയും ശേഷം വെയിലും ലഭിക്കുന്നത് കൊതുകിന് സുഖമായി വളരാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാന മാർഗം കൊതുകിന്റെ ഉറവിടനശീകരണം ആണെങ്കിലും ഇത് പൂർണമായും നടപ്പിലാക്കുക ബുദ്ധിമുട്ടാണ്. ഒരു ടീസ്പൂൺ വെള്ളം അവശേഷിച്ചാൽ പോലും കോടിക്കണക്കിന് ലാർവകൾ പെരുകും.

ഈഡിസ് ഈജിപ്തി കൊതുകാണ് ഡെങ്കിപ്പനി പകരുന്നതില്‍ പ്രധാന വില്ലന്‍. സാധാരണയായി വീടുകളിലോ സമീപത്തോ പ്രജനനം നടത്തുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്തി. ഈ കൊതുകുകള്‍ പകല്‍ സമയങ്ങളില്‍ തീറ്റ തേടുന്നവയാണ്. അതുകൊണ്ട് തന്നെ അവയുടെ കടി നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കാം. ഒരു ഈഡിസ് കൊതുകിന് തന്നെ വീട്ടിലെ പല ആളുകള്‍ക്കും രോഗം പകരാന്‍ സാധിക്കും.

കോവിഡ് വന്നുപോയവരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ‘ലോങ് കോവിഡ്’ പ്രശ്നങ്ങൾ ഉള്ളവർക്ക് താരതമ്യേന രോഗപ്രതിരോധ ശേഷി കുറവാണെന്ന് പഠനങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ ഒരുപക്ഷേ വൈറൽപ്പനികൾ വേഗം എത്തുന്നുണ്ടാവാം. കോവിഡ് കാരണം ആരോഗ്യം തീരെ മോശമായവർക്കും വൈറൽപ്പനികൾ വലിയ ക്ഷീണമുണ്ടാക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. മരണകാരണമായേക്കാവുന്ന രോഗാവസ്ഥകൾ ഉള്ളവർക്ക് കോവിഡ് പോലെത്തന്നെ എല്ലാ വൈറൽ അസുഖങ്ങളും ഒരിത്തിരി അപകടകാരിയാണ്.

റിപ്പോർട്ട് ചെയ്തതിന്റെ മൂന്നിരട്ടി സ്ഥിരീകരിക്കാത്ത ഡെങ്കിപ്പനിയാണ്. എലിപ്പനിയും കൂടുന്നുണ്ട്. എലിപ്പനിക്ക് വിദഗ്ദ്ധ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ വന്നാൽ മരണം വരെ സംഭവിക്കാം. പേശിവേദനയും, പനിയും വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. മലിനജലവുമായോ മാലിന്യം നിറഞ്ഞ മറ്റു സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിച്ചെങ്കിൽ മാത്രമേ എലിപ്പനിക്ക് ചികിത്സ വേണമോയെന്ന് നിശ്ചയിക്കാനാകൂ.

കുടിവെള്ളത്തിൽ കൂടിയോ ആഹാര സാധനങ്ങളിൽ കൂടിയോ രോഗാണുക്കൾ ശരീരത്തിലെത്തി ഉണ്ടാകുന്ന ടൈഫോയ്ഡ് ബാധയുമുണ്ട്. ആറ് സ്ഥിരീകരിക്കാത്ത ടൈഫോയ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്റിബയോട്ടിക്കുകൾ വഴി പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. വായുവിൽ കൂടി പകരുന്ന വൈറൽ രോഗമായ എച്ച് വൺ എൻ വൺ ഗർഭിണികൾ, പ്രായമായവർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ തുടങ്ങിയവരിൽ ഗുരുതരമാകാം.

ശക്തമായ വയറുവേദന, നിർത്താതെ ഛർദ്ദിക്കുക, ആന്തരിക രക്തസ്രാവം, ശ്വാസകോശപാളിയിലും മറ്റ് ശരീരഭാഗങ്ങളിലും നീർക്കെട്ട് തുടങ്ങിയവയാണ് അപകടകരമായ ലക്ഷണങ്ങൾ. ചികിത്സ വൈകുന്നതാണ് ഡെങ്കിപ്പനി മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. കുട്ടികൾ, വയോധികർ, ഗർഭിണികൾ, ഹൃദയ വൈകല്യങ്ങൾ ഉള്ളവർ തുടങ്ങിയവരിലാണ് ഡെങ്കിപ്പനി കൂടുതൽ അപകടകാരിയാവുക.

കടുത്ത പനിയാണ് പ്രധാന ലക്ഷണമെങ്കിലും ശരീരം നുറുങ്ങുന്നതുപോലെ ദേഹമാസകലം വേദനയുണ്ടാവുന്നതും ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ബ്രേക്ക് ബോൺ ഫീവർ എന്ന പേരുകൂടിയുണ്ട് ഡെങ്കിപ്പനിക്ക്. മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ എന്നിവ എല്ലാ വൈറൽപ്പനികൾക്കുമുള്ള പ്രതിരോധമാർഗമാണ്.

പനി ബാധിച്ചാൽ സ്വയം ചികിത്സ വേണ്ട. പനി ബാധിച്ചവരുമായി സമ്പർക്കം ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ എന്നിവർ പ്രത്യേകം അകലം പാലിക്കണം. അനാവശ്യമായ രോഗീ സന്ദർശനവും വേണ്ട. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രധാന മാർഗം കൊതുക് നശീകരണമായതിനാൽ വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends