ഒളിവിലുള്ള 35 നേതാക്കളുടെ പട്ടിക തയ്യാർ; പട്ടികയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ; പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായുള്ള അന്വേഷണം വീണ്ടും ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായുള്ള അന്വേഷണം വീണ്ടും ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി എന്‍ഐഎ . ഇതിനോടനുബന്ധിച്ച് ഒളിവിലുള്ള 35 നേതാക്കളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് . പട്ടികയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികളാണ് ഉള്ളത് . ഇതുമായി ബന്ധപ്പെട്ടുള്ള എന്‍ഐഎ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
പട്ടികയിലുള്ള 21 മലയാളികളിൽ 16 പേര്‍ കണ്ണൂര്‍ സ്വദേശികളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . മൂന്നു പേര്‍ പാലക്കാട്ടുകാരാണെന്നാണ് അറിയുവാൻ സാധിക്കുന്നത് . ഇവരില്‍ ചിലര്‍ വിദേശ രാജ്യങ്ങളിലേക്ക് കടന്നതായാണ് പുറത്ത് വരുന്ന വിവരം. ചിലര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടെന്നും എൻഐഎ തുറന്നടിച്ചു ..
അതേസമയം ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട പോപ്പുലര്‍ ഫ്രണ്ട് സംഘത്തിനു മലപ്പുറത്തെ രണ്ടുപേരില്‍നിന്നു സാമ്പത്തികസഹായം കിട്ടിയതായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു എന്ന വിവരം ഈ ഇടയ്ക്കു പുറത്ത് വന്നിരുന്നു .
കഴിഞ്ഞ ജൂലൈ 12-നു ബിഹാറിലെ ഫുല്‍വാരി ഷെരീഫില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നും അതിനായി കോടികളുടെ ഹവാല പണമൊഴുകിയെന്നുമാണു കേസ്. ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.എയും ബിഹാര്‍ പോലീസും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ റെയ്‌ഡ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























