Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇത് ജനമൈത്രി അല്ല തെറി മൈത്രി പോലീസ്;കെഎസ്‌യുക്കാരെ തെറിയഭിഷേകം നടത്തിയ എസ്‌ഐക്കെതിരെ നടപടി വേണം,വന്‍ ജനരോഷം ഇളകുന്നു,ഇത് കെ പോലീസ് ആണ് പിണറായി വളര്‍ത്തുന്ന ഭരണിപ്പാട്ട് സംഘം,ആഭ്യന്തരം മികച്ച ഒരു തോല്‍വി

24 JUNE 2023 08:53 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം തൊപ്പിയ്‌ക്കെതിരെ കേസെടുത്തതും പോലീസ് അറസ്റ്റ് ചെയ്തതും പൊതുമധ്യത്തില്‍ തെറി പറഞ്ഞതിനാണ്. അത്തരം മനുഷ്യരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല നടപടി എടുക്കുക തന്നെ വേണം. അങ്ങനെയെങ്കില്‍ കെഎസ്‌യു മാര്‍ച്ചിനിടെ സമരക്കാരെ പച്ചത്തെറി വിളിച്ച എസ്‌ഐക്ക് എതിരെ ആഭ്യന്തര വകുപ്പ് എന്ത് നടപടി എടുക്കും. കേട്ടാലറയ്ക്കുന്ന തെറിയാണ് സമരക്കാരെ വിളിച്ചത്. അതും ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് പൊതുമധ്യത്തില്‍ തെറിയഭിഷേകം നടത്തിയത്. ഇതിനെതിരെ എന്ത് നടപടി ഉണ്ടാകും അതൊന്ന് അറിഞ്ഞാല്‍ കൊള്ളാം. തനി ഗുണ്ടയെ പോലാണ് എസ്.ഐ സുധി കെ.സത്യപാലന്‍ പെരുമാറിയത്. കെഎസ്‌യു പ്രവര്‍ത്തകന്റെ ഷര്‍ട്ട് വലിച്ച് കീറുകയും പിടിച്ച് തള്ളുകയും പല്ലും കടിച്ച് പാഞ്ഞടുക്കുന്നു. നിമിഷ നേരം കൊണ്ട് എത്ര ഭാവങ്ങളാണ് എസ്‌ഐയുടെ മുഖത്ത് മിന്നി മാറിയത്.

കാക്കിയിട്ടാല്‍ എന്ത് തോന്നിവാസവും ആകാമെന്ന ധാരണയുള്ള കുറച്ചധികം ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ട്. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരം കൈയ്യാളുന്നവര്‍ തയ്യാറാകുക. അല്ലെങ്കില്‍ നാട്ടുകാര്‍ കൈ വെക്കുന്ന സ്ഥിതി വിദൂരമല്ല. സമരക്കാരോട് പോലും മൂന്നാംമുറ പ്രയോഗമാണ് പോലീസ് പുറത്തെടുക്കുന്നത്. തൊപ്പി തെറിവിളിച്ചു എന്ന് പറഞ്ഞ് പൊക്കിക്കൊണ്ട് പോയ പോലീസ് വാ തുറന്നാല്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പാടുന്ന ഐറ്റങ്ങളാണ്. ഇങ്ങനെ പൊതുമധ്യത്തില്‍ വന്ന് നിന്ന് തെറി വിളിക്കാന്‍ പോലീസിന് എന്താണ് അധികാരം. കാക്കി ഇട്ട പോലീസുകാരന്‍ ആയാലും ഇന്നാട്ടിലെ സാധാരണക്കാരനായാലും നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണ്. അല്ലാതെ പോലീസുകാരന് പ്രത്യേകം പ്രിവിലേജുകള്‍ ഒന്നുമില്ല.

കെഎസ്‌യുക്കാരെ പച്ചയ്ക്ക് ചീത്ത വിളിക്കാന്‍ കാണിച്ച ധൈര്യം എസ്ഫ്‌ഐക്കാരോട് ഈ ഏമാന്മാര്‍ കാണിക്കാത്തത് എന്താണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയവന്മാരൊക്കെ ഒളിവില്‍ പോയിട്ട് പിടിക്കാന്‍ ഈ ശുഷ്‌കാന്തി കാണിക്കാതിരുന്നത് എന്താണ്. അപ്പോള്‍ അവിടെ നട്ടെലല് വളഞ്ഞ് പഞ്ചപുച്ഛമടക്കി നില്‍ക്കും. എന്നിട്ട് കാക്കിയുടെ ഹുങ്ക് സാധാരണക്കാരന്റെ നെഞ്ചത്തോട്ട് കാണിക്കും. ഇതിനെ ഊച്ചാളിത്തരം എന്ന് പറയും. എസ്എഫ്‌ഐക്കാര്‍ നടുറോഡിലിട്ട് തല്ലിയാലും അതും കൊണ്ടോണ്ട് നില്‍ക്കും. നാണമില്ലേ കാക്കി ഊരിവെച്ച് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതാണ്. പാര്‍ട്ടി ആപ്പീസില്‍ അടിമപ്പണി ചെയ്യ്.

സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കാണാതായ സംഭവത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം. പ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിനിടെ പൊലീസുകാരന്‍ തുടര്‍ച്ചയായി അസഭ്യം പറയുകയായിരുന്നു. പ്രവര്‍ത്തകര്‍ ആദ്യം പൊലീസിനെ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് കാണാതായതുമായി ബന്ധപ്പെട്ട് കെ.എസ്.യു എം.ജി സര്‍വകലാശാലയിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് എസ്‌ഐയുടെ തെറിയഭിഷേകം. കെ.എസ്.യു പ്രവര്‍ത്തകരും ഗാന്ധിനഗര്‍ എസ്.ഐയും തമ്മില്‍ തെറിവിളിയുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിയ ശേഷവും പൊലീസ് തെറിവിളിച്ചു. പ്രവര്‍ത്തകനെ എസ്.ഐ സുധി കെ.സത്യപാലന്‍ പിടിച്ച് തള്ളി. നിലത്തു വീണ പ്രവര്‍ത്തകന്‍ തിരികെ ചൂടായതോടെ പരസ്പരം പച്ചത്തെറിവിളിച്ചു. തെളിവിളിക്കുന്ന എസ്.ഐയെ സഹപ്രവര്‍ത്തകര്‍ ശാന്തമാക്കാന്‍ ശ്രമിച്ചതും ഫലം കണ്ടില്ല. കേട്ടലറയ്ക്കുന്ന ഭാഷയുലുള്ള തെറിവില തുടര്‍ന്നു. സംഗതി പാളിയെന്ന് മനസിലായ മറ്റ് ഉദ്യോഗസ്ഥര്‍ വീഡിയോയെടുക്കുന്നത് തടയാനും ശ്രമിച്ചു. വാഹനത്തില്‍ കയറിയ കെ.എസ്.യു പ്രവര്‍ത്തകര്‍ എസ്.ഐ തെറിവിളിക്കുന്ന കാര്യം ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രകോപിതനായ സുധി വീണ്ടും തെറിവിളി ആരംഭിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതോടെ ആഭ്യന്തര വകുപ്പിനെതിരെ വലിയ പ്രതിഷേധം ശക്തമാകുന്നു.

പിണറായി വിജയന്റെ നമ്പര്‍ 1 കേരളത്തിലെ ജനമൈത്രി പോലീസ്! തെറി പറയുന്നതിന്റെ പേരില്‍ ഏത് തൊപ്പിക്കെതിരെയാണ് കേസെടുക്കേണ്ടത് എന്ന് വിടി ബല്‍റാം ഒരു പോസ്റ്റിട്ടിരുന്നു. ഇത് പിണറായീടെ മൂട് താങ്ങുന്ന തൊപ്പി എന്ന കമന്റുകളാണ് വരുന്നത്. പിന്‍വാതില്‍ തെറി മൈത്രി കെ പോലീസ് ആണിത്. വകതിരിവ് വട്ടപ്പൂജ്യാം. ഇതുങ്ങലെ പിണറായി ഇങ്ങനെ വളര്‍ത്തിയെടുക്കുന്നതാണ്. എസ്എഫ്‌ഐ മുന്‍ നേതാവായിരിക്കും ആ പോലീസുകാരനെന്നും മലയാളി പൊങ്കാല ഇടുന്നുണ്ട്. നമുക്ക് മനസ്സിലാകാത്തത് വ്യാജ സര്‍ട്ടിഫിക്കറ്റും കൊണ്ട് വിലസിയവനെ ഒന്നും പിടിക്കാന്‍ ഇവന്മാര്‍ക്ക് ഈ ആര്‍ജ്ജവം ഇല്ല. എകെജി ഭവനില്‍ ചെന്ന് നട്ടെല്ല് വളഞ്ഞ് നില്‍ക്കുന്നത് കാണാം. ഇട്ടിരിക്കുന്ന യൂണിഫോമിനോട് അല്‍പ്പമെഹ്കിലും മര്യാദ കാണിച്ചുകൂടെ ഈ ഐറ്റത്തിനൊക്കെ. അതെങ്ങനാ മാങ്ങാക്കള്ളന്‍ മുതല്‍ പീഡന വീരന്മാര്‍ വരെ കഴിവ് തെളിയിച്ച ഏമാന്മാര്‍ ഉണ്ട് സേനയില്‍. ആഭ്യന്തര മന്ത്രി ഇങ്ങനെ അഴിച്ചുവിട്ട് വളര്‍ത്തുന്നതാണ്. തെറിവിളിക്കാനും കൈയ്യേറ്റം ചെയ്യാനും പോലീസിന് എന്ത് അധികാരം. കാക്കിയിട്ടാല്‍ ഞങ്ങളാണ് അധികാരികളെന്ന ധാര്‍ഷ്ട്യം അങ്ങ് കൈയ്യില്‍ വെച്ചോ. ഇവര്‍ക്ക് ഒരു നിയമവും പാലിക്കാനും വയ്യ ഒരു നിയമവും ബാധകവുമല്ല. അതെവിടുത്തെ ന്യായമാണ്. പോലീസിന്റെ കൈയ്യിലിരുപ്പിന് നാട്ടുകാര്‍ കേറിമേയും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന് മുന്‍പ് ഈ പോലീസുകാരെ നിലയ്ക്ക് നിര്‍ത്തുന്നത് ആഭ്യന്തര മന്ത്രിയ്ക്ക് നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends