Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാത വികസനം: ആശങ്കകൾ പരിഹരിക്കാൻ സംയുക്ത പരിശോധന നടത്തും

24 JUNE 2023 11:57 PM IST
മലയാളി വാര്‍ത്ത

ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ദേശീയ പാത അതോറിറ്റി അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡ് ഉയർന്നപ്പോൾ ഇരുവശത്തുമുള്ള കനാലുകളും തോടുകളും കാനകളും അടഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പറവൂർ നഗരസഭയിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. മഴ ശക്തിയാകുന്നതോടെ റോഡിന് ഇരുവശത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടും. കാനകളിൽ മലിനജലം കെട്ടിക്കിടക്കും. കക്കൂസ് മാലിന്യം അടക്കമുള്ള അഴുക്കു ജലം വീടുകളിൽ കയറും തുടങ്ങിയ പ്രശ്നങ്ങൾ ജനപ്രതിനിധികൾ യോഗത്തിന്റെ ശ്രദ്ധയിൽ പെടുത്തി.

നോർത്ത് പറവൂർ നഗരസഭയെ കൂടാതെ വരാപ്പുഴ, ചിറ്റാറ്റുകര, വടക്കേക്കര, ചേരാനല്ലൂർ തുടങ്ങിയ പഞ്ചായത്ത് പ്രസിഡന്റുമാരും ഇതേ ആശങ്കകൾ യോഗത്തിൽ പങ്കുവച്ചു. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായാണ് സംയുക്ത പരിശോധന നടത്തുക. ദേശീയ പാതയ്ക്ക് വേണ്ടി സ്ഥലം വിട്ടു കൊടുത്തവർ അടക്കം ദേശീയ പാതയുടെ അരികിൽ വീട് വയ്ക്കുന്ന ആളുകൾക്ക് ലഭിക്കേണ്ട സമ്മതപത്രം (എൻ.ഒ.സി) നൽകുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ഹൈബി ഈഡൻ എം.പി ദേശീയ പാത അതോറിറ്റി അധികൃതരെ അറിയിച്ചു.

ദേശീയ പാതയിലേക്ക് നേരിട്ട് പ്രവേശനം ഉള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് എൻ.ഒ.സി ആവശ്യമുള്ളു എന്ന് ദേശീയ പാത അതോറിറ്റി അധികൃതർ അറിയിച്ചു. ദേശീയ പാതയുടെ അരികിൽ കെട്ടിടം നിർമ്മിക്കുകയും പ്രവേശനം ഏതെങ്കിലും സൈഡിലേക്കുള്ള പഞ്ചായത്ത് റോഡിലേക്കോ, പി.ഡബ്ലിയു.ഡി റോഡിലേക്കോ ആണെങ്കിൽ എൻ.ഒ.സി യുടെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഫീസ് ഈടാക്കുന്നത്. വീട് നിർമ്മാണത്തിനുള്ള എൻ.ഒ.സിക്ക് ഫീസ് ഇല്ല. ഈ നടപടികൾ വേഗത്തിലാക്കാമെന്ന് ദേശീയപാത അധികൃതർ യോഗത്തിൽ ഉറപ്പ് നൽകി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ആശങ്കകൾ ഗൗരവമായെടുക്കണമെന്ന് പറവൂർ എം.എൽ.എ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ആവശ്യം വരുന്ന 14 അണ്ടർ പാസുകളുടെ ആവശ്യകത ജനപ്രതിനിധികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. വിഷയം പരിശോധിക്കാമെന്ന് ദേശീയ പാത അധികൃതർ ഉറപ്പ് നൽകി. ഇടപ്പള്ളി സിഗ്നൽ ജംഗ്ഷൻ മുതൽ ഒബ്രോൺ മാൾ വരെയുള്ള 700 മീറ്റർ ദൂരം വീതി കൂട്ടി ആറ് വരി പ്പാതയാക്കുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു. അത് കഴിഞ്ഞാൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള സാധ്യതയുടെ പഠനം നടത്തി വരികയാണെന്ന് അവർ അറിയിച്ചു. ഇതിന്റെ വിശദ പദ്ധതി രേഖ ഉടൻ തയ്യാറാകുമെന്നും അറിയിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻസുൽ ശർമ്മ,നോർത്ത് പറവൂർ മുൻസിപ്പൽ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ, വൈസ് ചെയർമാൻ എം.ജെ രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി രാജ് കുമാർ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്,വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (50 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends