Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പകര്‍ച്ചപ്പനി: മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

25 JUNE 2023 12:21 AM IST
മലയാളി വാര്‍ത്ത

ജില്ലയില്‍ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്തഷ വഹിക്കുകയായിരുന്നു അവര്‍.

ജില്ലയില്‍ നിലവില്‍ 22 പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായും ബാക്കി ആശുപത്രികളില്‍ ഉടന്‍ തുടങ്ങുമെന്നും മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഉറവിട നശീകരണ- ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍ശനമായി നടത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

തെരുവുനായശല്ല്യം പരിഹരിക്കുന്നതിന് എ ബി സി പദ്ധതി കാര്യക്ഷമമാക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരണം. എല്‍ പി, യു പി അസിസ്റ്റന്റ് ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യണം. മണ്‍റോത്തുരുത്ത് പെരുമണ്ണിലെ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നും കിഴക്കേ കല്ലടയില്‍ അപകടാവസ്ഥയില്‍ മുറിച്ചുമാറ്റിയ മരത്തടികള്‍ ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനലൂരിലെ പേരൂരില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് തുടങ്ങുന്നതിന് കണ്ടെത്തിയ സ്ഥലം ജനസാന്ദ്രത കണക്കിലെടുത്ത് അനുയോജ്യമല്ലെന്നും ഉചിതഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. പുനലൂര്‍ താലൂക്കാശുപത്രിയിലും അഞ്ചല്‍ സി എച്ച് സിയിലും ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവ് നികത്തി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

തെ•ല നാലാം വാര്‍ഡില്‍ കാട്ടാനശല്യത്തിന് പരിഹാരമായി ഫെന്‍സിങ് പദ്ധതി നടപ്പാക്കാനും കിടങ്ങ് കുഴിക്കാനുള്ള സാധ്യത പരിശോധിക്കാനും ആവശ്യപ്പെട്ടു. കൂടാതെ, ആര്‍ ആര്‍ ടി സംഘത്തെ വിന്യസിച്ച് ആനയെ തുരത്താനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാനും നിര്‍ദേശിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതകൂലി ഈടാക്കുന്നത് സംബന്ധിച്ച നടക്കുന്ന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ പറഞ്ഞു.

ജില്ലയില്‍ വിവിധയിടങ്ങളിലായുള്ള ടേക്ക് എ ബ്രേക്ക് നിര്‍മാണം, കൊല്ലം- തെ•ല 744 ദേശീയപാത നാലുവരിയാക്കുന്ന നടപടി ത്വരിതപ്പെടുത്തുക, കൊട്ടാരക്കര റിങ് റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മണ്‍റോത്തുരുത്തിലെയും പടിഞ്ഞാറെ കല്ലടയിലെയും ജങ്കാര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.

അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ക്ക് തൊഴില്‍ദാതാവിനെ കണ്ടെത്താന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ- താലൂക്ക് തലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ യുടെ പ്രതിനിധി പറഞ്ഞു. കൊല്ലം ജില്ലയുടെ വിനോദസഞ്ചാരസാധ്യതകള്‍ കണ്ടെത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടു.

തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണം ലഭ്യമാക്കുക, തഴവ കോളജ് നിര്‍മാണം തുടങ്ങുക, മേഖലയിലെ അശാസ്ത്രീയ ഓട നിര്‍മാണം മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ സി ആര്‍ മഹേഷ് എം എല്‍ എയുടെ പ്രതിനിധി ഉന്നയിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ പൊലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനകള്‍, പട്രോളിങ് തുടങ്ങിയ ഉറപ്പാക്കിയതായി വിലയിരുത്തി. പദ്ധതി നിര്‍വഹണത്തില്‍ വിവിധ വകുപ്പുകള്‍ ആദ്യപാദം പിന്നിടുമ്പോള്‍ 64.33 ശതമാനം ചെലവാക്കി മികച്ച നേട്ടം കൈവരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റൂറല്‍ എസ് പി എം എല്‍ സുനില്‍, എ ഡി എം ആര്‍ ബീനാറാണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (54 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends