എസ് പി സിയുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് എസ് പി സിയുടെ ചിട്ടയായ പരിശീലന പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതില്‍ അഭിമാനകരമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പുത്തൂര്‍ ജി എച്ച് എസ് എസില്‍ സംഘടിപ്പിച്ച എസ് പി സി പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എസ് പി സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടെ കുട്ടികള്‍ അര്‍പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകും. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധവും അച്ചടക്കവും വളര്‍ത്താനും ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകളില്‍ നിന്നും അകറ്റിനിര്‍ത്താനും എസ് പി സിയുടെ പ്രവര്‍ത്തനം സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എ അജി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കോട്ടക്കല്‍ രാജപ്പന്‍, ഹെഡ്മിസ്ട്രസ് ലിനി, പ്രിന്‍സിപ്പല്‍ ബീന കുഞ്ഞച്ചന്‍, പി ടി എ പ്രസിഡന്റ് ബിജു പൂവക്കര, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























