പറവൂര്‍ കവലയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം...

പറവൂര്‍ കവലയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം... ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കല്‍ വീട്ടില്‍ ഇസ്മായിലാണ് (72) മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.15ഓടെ പറവൂര്‍കവല സിഗ്‌നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്. ആലുവയില്‍ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ഇസ്മായില്‍.
വഴിയോരത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മിററില്‍ ഹാന്‍ഡില്‍ തട്ടി സ്‌കൂട്ടര്‍ വലതുവശത്തേക്ക് മറിഞ്ഞു. ഈ സമയം തൊട്ടുപിറകില്‍ തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ഇസ്മായിലിന്റെ ദേഹത്ത് കയറിയിറങ്ങി. ഇസ്മയില്‍ തല്‍ക്ഷണം മരിച്ചു.
അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പിതൃസഹോദരന്റെ മകളുടെ ഭര്‍ത്താവാണ് ഇസ്മായില്‍. ഭാര്യ: ചെങ്ങമനാട് പറമ്പയം ഊലിക്കര കുടുംബാംഗം റഹ്മത്ത്. മക്കള്‍: ഷിഹാബ് (പിഡബ്ല്യുഡി, തൃശൂര്‍), ഷെബീന (സബ് രജിസ്ട്രാര്‍ ഓഫിസ്, ചെങ്ങമനാട്), ഷെറീന (ഹെഡ് പോസ്റ്റ് ഓഫിസ്, ആലുവ).
"
https://www.facebook.com/Malayalivartha


























