Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

 447.63 കോടിയുടെ ലിസ് ദീപസ്തംഭം തട്ടിപ്പ്: 7 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ് ,കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ജൂലൈ 18 ന് പ്രതികള്‍ ഹാജരാകാന്‍ ഉത്തരവിട്ടു, 2006 ല്‍ കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് കുറ്റം ചുമത്തുന്നത്

26 JUNE 2023 11:16 AM IST
മലയാളി വാര്‍ത്ത

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് ഇടപാടുകാരില്‍നിന്ന് 447.63 കോടി പിരിച്ച കേസില്‍ ലിസ് ദീപസ്തംഭം ചെയ4മാന്‍ പി.വി.ചാക്കോ അടക്കം 7 പ്രതികള്‍ പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ജൂലൈ 18 ന് പ്രതികള്‍ ഹാജരാകാനും സി ജെ എം ഷിബു ഡാനിയേല്‍ ഉത്തരവിട്ടു. ലിസ് ചെയ4മാന്‍ പാലക്കല്‍ വീട്ടില്‍ പി.വി.ചാക്കോ, ലിസ് മാനേജിങ് ട്രസ്റ്റി എറണാകുളം എളംകുളം പാലക്കല്‍ വീട്ടില്‍ കുര്യാച്ചന്‍ ചാക്കോ, പാ4ട്ണ4മാരായ വൈക്കം മാഞ്ഞൂ4 മേമുറി പാലക്കല്‍ വീട്ടില്‍ അച്ചാമ്മ ചാക്കോ, ചങ്ങനാശേരി മാടപ്പള്ളി പൗവത്തില്‍ വീട്ടില്‍ ലിനു ജോയി, മരിയ ആന്‍ഡ് മരിയ ലോട്ടറി ഏജന്‍സി ഉടമ എറണാകുളം പനമ്പിള്ളി നഗ4 പാലക്കല്‍ വീട്ടില്‍ നിതാ കുര്യാച്ചന്‍ , ലിസ് പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് പാ4ട്ണ4 ചങ്ങനാശേരി മാടപ്പള്ളി അസംപ്ഷന്‍ ച4ച്ച് റോഡില്‍ പൗവത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ പൗവ്വത്തില്‍ , 2006 കാലയളവിലെ കഴക്കൂട്ടം ബ്രാഞ്ച് മാനേജര്‍ ഫ്രാങ്ക്‌ലിന്‍ മോസസ് എന്നിവരാണ് ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രതികള്‍.


2006 ല്‍ കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് കുറ്റം ചുമത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 423 (സ്വത്തുവകകള്‍ അന്യായമായി ഉപയോഗിക്കല്‍), 420 (വഞ്ചന), പ്രൈസ് മണി ചിറ്റ്‌സ് ആന്‍ഡ് മണി ലെന്‍ഡിങ് സ4ക്കുലേഷന്‍ സ്‌കീം (ബാനിങ് ) ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് റെക്കോര്‍ഡ് പരിശോധിച്ച് കോടതി നേരിട്ട് കുറ്റപത്രം തയ്യാറാക്കിയത്.

നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പ്രതികള്‍ അവരുടെ ബന്ധുക്കളുടെ പേരില്‍ എറണാകുളത്തെ വിവിധ സ്ഥലങ്ങളില്‍ ഭൂസ്വത്തുക്കള്‍ വാങ്ങാന്‍ വിനിയോഗിച്ചെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനുപുറമെ ലിസ് പ്രവ4ത്തനം നി4ത്തിയ ശേഷം തുക ജ്യോതിസിലേക്ക് മാറ്റിയതായും പോലീസ് കുറ്റപത്രത്തില്‍ ആരോപണമുണ്ട്.


2002 നവംബ4 26 ന് ഒന്നാം പ്രതി മാനേജിങ് ട്രസ്റ്റിയായും രണ്ടും മൂന്നും പ്രതികള്‍ പാ4ട്ണ4മാരുമായാണ് ലിസ് നിലവില്‍ വന്നത്. തുട4ന്ന് അച്ചാമ്മ ചാക്കോയുടെ പേരില്‍ എറണാകുളം എം.ജി റോഡില്‍ ലിസിന്റ പേരില്‍ സ്ഥാപനം രജിസ്റ്റ4 ചെയ്തു. ലിസ് ദീപസ്തംഭം ലോട്ടറിയുടെയും ത്രികാലം കൊളാഷിന്റെ വരിസംഖ്യ എന്ന പേരിലാണ് തുടക്കത്തില്‍ തുക സ്വീകരിച്ചത്. പിന്നീട് അക്യുമുലേറ്റഡ് ഇന്‍കം പ്രോജക്ട് (എ.ഐ.പി), മന്ത്‌ലി ഇന്‍കം പ്രോജക്ട് (എം.ഐ.പി) എന്നീ പേരുകളില്‍ 650, 5000 രൂപയുടെ യൂനിറ്റുകളില്‍ പണം നിക്ഷേപിപ്പിച്ചാണ് വന്‍ തുക പിരിച്ചെടുത്തത്. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കും എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിന്‍ മാതൃകയിലായിരുന്നു പ്രവ4ത്തനം.


തങ്ങള്‍ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന വിശ്വാസമുണ്ടായിട്ടും പ്രതികള്‍ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണ് കുറ്റപത്രത്തിലെ ആരോപണം. കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും ഇന്റലിജന്‍സ് എ.ഡി.ജി.പിയുമായ ടി.പി. സെന്‍കുമാറാണ് കേസിലെ ഒന്നാം സാക്ഷി. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പുനരന്വേഷണത്തില്‍ 2005 -2006 കാലഘട്ടത്തില്‍ എറണാകുളം ജില്ലാ കമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്ടിങ് അസി.കമീഷണ4 തോമസ് അലക്‌സ്, ജില്ലാ ചിട്ടി ഇന്‍സ്‌പെക്ട4 ജോയ്‌സി, ലോട്ടറി ഡയറക്ട4 എ. ഷാജഹാന്‍, ജില്ലാ രജിസ്ട്രാ4 എ.ജി. വേണുഗോപാല്‍ എന്നിവരില്‍നിന്ന് മൊഴി ശേഖരിച്ചതായാണ് അന്വേഷണ റിപ്പോ4ട്ടില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സി-ഡാക്കിന്റെ റിപ്പോ4ട്ടില്‍ പറയുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രജിസ്ട്രാറുടെ മൊഴിയില്‍നിന്നാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (14 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (27 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (12 hours ago)

Malayali Vartha Recommends