പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ സിവില്‍ പോലീസ് ഓഫീസറെ പോക്‌സോ കോടതി റിമാന്റ് ചെയ്തു

വെള്ളറട ആര്യങ്കോട് പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഇടുക്കി മറയൂര്‍ പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസറെ തിരുവനന്തപുരം പോക്‌സോ കോടതി റിമാന്റ് ചെയ്തു.
ജൂണ്‍ 22 തിങ്കളാഴ്ച വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി സിവില്‍ പോലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്തിയത്. കുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ് ഇയാള്‍. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഇടക്കിടെ നാട്ടില്‍ വരുമ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
സംഭവം പുറത്തറിഞ്ഞതോടെ ആര്യങ്കോട് പൊലീസ് കേസെടുത്ത് പ്രതിയെ മറയൂരില്‍നിന്നും പിടികൂടുകയായിരുന്നു.ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























