കര്‍ക്കടകവാവ് ബലിതര്‍പ്പണങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് തുടക്കമായി...ലക്ഷം പേര്‍ കര്‍ക്കടവാവ് ബലിതര്‍പ്പണത്തിന് എത്തുമെന്ന് പ്രതീക്ഷ

ആലുവ മണപ്പുറത്തെ കര്‍ക്കടകവാവ് ബലിതര്‍പ്പണങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മാസം 17നാണ് കര്‍ക്കടകവാവ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് വൈകിയത് വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കുറി വളരെ നേരത്തെ യോഗം വിളിച്ചത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കാനാണ് തീരുമാനം.
ലക്ഷം പേര്‍ കര്‍ക്കടവാവ് ബലിതര്‍പ്പണത്തിന് എത്തുമെന്നാണ് കരുതുന്നത്. അതേസമയം ഭക്തര്‍ക്കായി രണ്ട് കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ കടവുകളുടെ ശുചീകരണം ഉടന്‍ ആരംഭിക്കും.
താത്കാലിക ബാരിക്കേടുകളും സ്ഥാപിക്കും. മണപ്പുറവും പരിസരവും പുല്ലുകള്‍ വെട്ടിമാറ്റി വൃത്തിയാക്കും. ആലുവ മണപ്പുറത്ത് കര്‍ക്കടകവാവ് ബലിത്തറകളുടെ ആദ്യലേലം ജൂണ്‍ 30ന് രാവിലെ പത്തിന് നടക്കും. രണ്ട് കാറ്റഗറികളിലായി 80 ബലത്തറകളാണ് ലേലം ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha


























