Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പിണറായി വിജയന്‍ മോദിയുടെ കേരള പതിപ്പാണെന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. സ്വപ്‌ന സുരേഷും , സരിത്തും പ്രതിയായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ ആരോപണമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇഡി, ഇന്‍കംടാക്‌സ്, എന്‍ ഐ എ എന്നിവ അന്വഷിക്കേണ്ട കേസായിട്ടും കേന്ദ്രം ഇതുവരെ പിണറായിയ്‌ക്കെതിരെ തിരിഞ്ഞിട്ടില്ല.

26 JUNE 2023 09:53 PM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കങ്ങളുടെ രണ്ടാം ഘട്ടത്തിന് ബി. ജെ. പി ദേശീയ അദ്ധ്യക്ഷന്‍ ജൈ.പി.നദ്ദ തലസ്ഥാനത്തുനിന്ന് തുടക്കം കുറിക്കുകയാണ്.
പ്രധാമനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം കഴിഞ്ഞെത്തിയാലുടന്‍ തിരഞ്ഞെടുപ്പ് ഒരുക്കള്‍ക്ക് ആരംഭം കുറിക്കുന്നതിന് മുന്നോടിയായാണ് ജെ.പി.നദ്ദയുടെ കേരള സന്ദര്‍ശനം. ഈജിപ്തിന്റെ പരമോന്നത ബഹുമതി നേടിയും ലോകരാഷ്ട്രങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടാക്കിയുമാണ് മോദിയുടെ വിദേശ പര്യടനം നടന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ മോദിയ്ക്ക് ലഭിക്കുന്ന പിന്‍തുണയും തിരഞ്ഞെടുപ്പില്‍ മോദി ഫാക്ടറിന് മാറ്റുകൂട്ടുമെന്ന വിശ്വാസത്തിലാണ് ബിജെപി എത്തിയിരിക്കുന്നത്.

ജെ.പി.നദ്ദയുടെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രീയമായ ചില മാനങ്ങളും നല്കുന്നുണ്ട്. രാജ്യത്തെ ഒരു ഡസനിലേറെ മുഖ്യമന്ത്രിമാരും , മുന്‍മുഖ്യമന്ത്രിമാരും, മന്ത്രിമാരും കേന്ദ്ര ഏജന്‍സികളുടെ പലവിധ കേസുകളില്‍ നട്ടം തിരിയുകയാണ്. എന്നാല്‍ പിണറായി വിജയനെതിരെയോ അദ്ദേഹത്തിന്‍െര ഭരണത്തിനെതിരെയോ കേന്ദ്ര ഏജന്‍സികളൊന്നും ചെറുവിരലനക്കിയിട്ടില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതും കേരളത്തിലാണ്. പിണറായി വിജയന്‍ മോദിയുടെ കേരള പതിപ്പാണെന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. സ്വപ്‌ന സുരേഷും , സരിത്തും പ്രതിയായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ ആരോപണമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇഡി, ഇന്‍കംടാക്‌സ്, എന്‍ ഐ എ എന്നിവ അന്വഷിക്കേണ്ട കേസായിട്ടും കേന്ദ്രം ഇതുവരെ പിണറായിയ്‌ക്കെതിരെ തിരിഞ്ഞിട്ടില്ല.

നാളിതുവരെ ഒരു പാര്‍ലമെന്റ് സീറ്റുപോലും ലഭിക്കാത്ത ബിജെപിയ്ക്ക് കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ച അനിവാര്യമാണെന്ന് ബിജെപി മനസിലാക്കുന്നുണ്ട്. എന്നിട്ടും പിണറായിവിജയനെ മാത്രമാണ് കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് നേരത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. കേരളത്തിലെ കേസുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രം ഏറ്റടുക്കുമോയെന്ന കാര്യമാണിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പിണറായി സര്‍ക്കാരിനെതിരെ കേന്ദ്രം പുലര്‍ത്തുന്ന നിശബ്ദത സംസ്ഥാന ഘടകം ജെ.പി.നദ്ദയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അക്കാരണത്താല്‍ സ്വര്‍ണ്ണക്കടത്ത, ഡോളര്‍ക്കടത്ത് കേസുകളില്‍ കേന്ദ്രത്തിന്റെ അന്വേഷണം ശക്തിയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സെക്രട്ടറിയേറ്റ്, ക്ലിഫ് ഹൗസ്, വിദേശയാത്ര തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്രത്തിന്റെ പിടിമുറുക്കാനും പദ്ധതിയുണ്ട്. സിപിഎമ്മും, ബിജെപിയും കേരളത്തില്‍ അഡജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവും ശ്കതമാണ്. ഇതെല്ലാം സംസ്ഥാന നേതാക്കള്‍ നദ്ദയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ദിവസമാണ് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതും അദ്ദേഹത്തെ അറസ്റ്റു ചെയ്തതും. തമിഴ്‌നാടിന്റെ സാഹചര്യമല്ല കേരളത്തിലേതെന്ന് ബിജെപിയക്ക് നന്നായി അറിയാം . അതുകൊണ്ട് പൂര്‍ണ്ണമായ തെളിവുകള്‍ ശേഖരിച്ച ശേഷമാവും തുടര്‍ നടപടികളെന്നറിയുന്നു. എന്തായാലും നദ്ദയുടെ സന്ദര്‍ശനത്തില്‍ സിപിഎമ്മും കരുതിയാണ് ചുവടുകള്‍ വെയ്ക്കുന്നത്.

എന്തായാലും കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടം കൊയ്യാനുള്ള ഒരുക്കങ്ങള്‍ക്കൊപ്പം സംഘടനാ സംവിധാനം മെച്ചപ്പെടുത്തിയും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചിട്ടയോ െസംസ്ഥാനത്ത് നടപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അടുത്ത ഘട്ടമായി വിശാല ജനസഭ എന്ന പതിനാല് വന്‍പരിപാടികളുടെ സംസ്ഥാനതല പ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നത്. ഓരോ ജില്ലയിലേയും ലോക്സഭാ മണ്ഡലങ്ങളില്‍ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനമാണ് നടത്തുക.ഇതില്‍ ഓരോ ബൂത്തില്‍ നിന്നും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ നാലുപേര്‍ പങ്കെടുക്കും. അടിസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തുകയും ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അതത് ജില്ലയില്‍ എങ്ങനെ പ്രതിഫലിച്ചെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം.ഒന്‍പത് വര്‍ഷത്തെ തുടര്‍ച്ചയായ എന്‍.ഡി.എ.ഭരണത്തിന്റെ നേര്‍ക്കാഴ്ച ജനമദ്ധ്യത്തില്‍ അവതരിപ്പിക്കും. ജില്ലയിലെ ശക്തരായ നേതാക്കളെയും പ്രമുഖ വ്യക്തികളേയും പങ്കെടുപ്പിക്കുന്നുണ്ട്.

കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ നേരിട്ട് കാണുന്ന സമ്പര്‍ക്ക പരിപാടി, കേന്ദ്രനേതാക്കളുടെ നേതൃത്വത്തില്‍ സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍ പരിപാടി തുടങ്ങിയവയും നടത്തും. ഇതിന്റെ ഭാഗമായി നദ്ദ ആറ്റുകാല്‍ ക്ഷേത്രവും കണ്ണമൂല ചട്ടമ്പി സ്വാമി സ്മാരകവും സന്ദര്‍ശിക്കുന്നുണ്ട്. സമൂഹത്തിലെ ചില പ്രമുഖ വ്യക്തികളേയും കണ്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടായത് അയല്‍ സംസ്ഥാനമായ കേരളത്തില്‍ പാര്‍ട്ടിക്ക് പൊതുവില്‍ ക്ഷീണമുണ്ടാക്കിയെന്ന് പ്രചാരണമുണ്ടെങ്കിലും അത് പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന നിലപാടിലാണ് നേതൃത്വം.

കേരളത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടുമെന്ന സൂചനകളുമുണ്ട്. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ നേരത്തെ പറഞ്ഞിരുന്നു.സിനിമാ മേഖലയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന സംവിധായകരായ രാമസിംഹന്‍ എന്ന അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും പിന്നീട് ബിജെപിയോട് അകന്നിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് രാജ്യമാകെ ബിജെപി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിനിടയിലാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്കും തിരിച്ചടിയേറ്റു. മണിപ്പുര്‍ സംഘര്‍ഷം ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രതിബന്ധമായി.

ഇതിനെല്ലാം പുറമെ, മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെത്തിയ പ്രമുഖരൊന്നും നിലവില്‍ സജീവമല്ല. ഈ സാഹചര്യത്തിലാണ് ദേശീയനേതൃത്വം ഇടപെടാന്‍ ഒരുങ്ങുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.ഗണേശനെ മാറ്റി കെ.സുഭാഷിന് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംഘടനാതലത്തിലെ പ്രശ്‌നങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ പലവിധ പീഡനങ്ങള്‍ക്ക് വിധേയരായി സര്‍വ്വീസില്‍ നിന്നും വിരമിച്ച് ബിജെപിയില്‍ ചേര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായിരുന്നവരും പാര്‍ട്ടിയുടെ നേതൃത്വത്തേടെ പലവിധ അതൃപ്തികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജെ.പി..നദ്ദ അവരുമായും ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തക്കെതിരെ എടുക്കുന്ന കേസുകളെ കുറിച്ച് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്‍ ഐ എ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ നിരന്തരം കേരളത്തെ വേട്ടയാടുന്നുണ്ട്. പേടിപ്പിച്ചും പീഡിപ്പിച്ചും അണികളെ കൂ്ട്ടാനാകില്ലെന്ന് സംസ്ഥാന നിര്‍വ്വാഹക സമിതി തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പകരം താഴെത്തട്ടില്‍ യോഗ്യരായ പ്രവര്‍ത്തകരെ കണ്ടെത്തി അടിത്തറ വിപുലമാക്കാനുള്ള പദ്ധതികള്‍ക്കാവും പ്രാധാന്യം നല്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ നേട്ടം എടുത്തു കാണിക്കുമ്പോഴും മണിപ്പൂര്‍ പുകയുന്നത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. ബിഷപ്പ് പാംപ്ലാനിയുടെ റബ്ബര്‍ വില പ്രസ്ഥാവനയില്‍ പിടിച്ചു തൂങ്ങി ബിജെപി ക്രിസ്ത്യന്‍ മേഖലകളിലേയ്ക്ക് കടന്നു കയറാന്‍ നടത്തിയ ശ്രമം വിജയിച്ചില്ലെന്നു തന്നെയാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രിയെ വരെ രംഗത്തിറക്കി നടത്തിയ ശ്രമങ്ങള്‍ക്ക് പ്രതീക്ഷിച്ച പിന്‍തുണ ആര്‍ജ്ജിക്കാനായോയെന്ന കാര്യത്തിലും തര്‍ക്കം തുടരുകയാണ്.

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി പാളയത്തില്‍ എത്തിച്ചത് വളരെ വലിയ അധ്വാനത്തിലൂടെയാണ്. അതിന് ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്‍തുണ നാളിതുവരെ ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം ആരായുകയാണ് നദ്ദയുടെ ലക്ഷ്യം. രാവിലെ ആറ്റിങ്ങല്‍, തിരുവനന്തപുരം പാര്‍ലെമെന്റ് മണ്ഡലത്തിലെ പ്രതിനിധികളെയും ഉച്ചയ്ക്ക് ശേഷം കൊല്ലം ജില്ലയിലെ പ്രതിനിധികളെയുമാണ് നദ്ദ കാണുന്നത്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ താഴെത്തട്ടില്‍ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി ആരോപണങ്ങളെ കൂടുതല്‍ ഊര്‍ജ്ജിതമാക്കി നിറുത്താന്‍ ആവശ്യമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പരമാവധി ആനുകൂല്യം എത്തിക്കുക, തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ആവശ്യമായ ഫണ്ട് ശേഖരണം തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ നദ്ദയുടെ സന്ദര്‍ശനത്തിലൂടെ നിര്‍ദ്ദേശം നല്കുമെന്നാണറിയുന്നത്.

പാര്‍ട്ടി സംഘടനാ സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ഗണേഷിനെ ആര്‍.എസ്.എസ്.പിന്‍വലിച്ചിരുന്നു. പകരം കെ.സുഭാഷിനെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സഹ സംഘടനാസെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നയാളാണ് കെ.സുഭാഷ്. അതുകൊണ്ട് ഈ മാറ്റം സംഘടനയില്‍ പ്രതിസന്ധിയുണ്ടാക്കില്ല. ലോകസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷമായി നടക്കുന്ന മുന്നൊരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നാണ് പാര്‍ട്ടി പറയുന്നത്. എന്തായാലും കേരളം ഇടത് വലത് മുന്നണികള്‍ക്കായി തീറെഴുതി കൊടുക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി നേതൃത്വം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (24 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

Malayali Vartha Recommends