Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മഅദനിക്ക് 50 ലക്ഷം ഇളവുമായി സിദ്ധരാമയ്യ? കേരളത്തിൽ എത്തിച്ചത് ആ ലക്ഷ്യത്തിന് വേണ്ടി?

27 JUNE 2023 12:34 AM IST
മലയാളി വാര്‍ത്ത

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തുകയാണ്. ബംഗ്ലൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് അദ്ദേഹം പുറപ്പെട്ടത്. കൊല്ലം അൻവാർശേരിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ ഇത്രയും കാലം തുടരുകയായിരുന്നു.

നേരത്തെ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയിൽ ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത് ഈ വിഷയത്തിലെ കർണാടക സർക്കാരിന്റെ ഇടപെടലാണ്. പിഡിപി നേതാവായ അബ്ദുൾ നാസർ മഅദനിയുടെ യാത്രാ ചിലവിന് ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ.

ചികിത്സയ്‌ക്കും പിതാവിനെ കാണാനുമായി കേരളത്തിലേയ്‌ക്ക് വരാൻ മഅദനിയ്‌ക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സുരക്ഷയ്‌ക്ക് 20 അംഗ പോലീസ് സംഘത്തെ അയയ്‌ക്കാൻ 56.63 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നായിരുന്നു സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശം.

സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. കർണാടക സർക്കാരിന്റെ നടപടിയിൽ ഇടെപടില്ലെന്നാണു സുപ്രീംകോടതി അറിയിച്ചത്. ഇതോടെ, മഅദനിയുടെ യാത്രയും വൈകി. ഈ തുകയിലാണ് സിദ്ധരാമയ്യ സർക്കാർ ഇളവ് നൽകിയിരിക്കുന്നത്.

അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കിയത്. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താല്‍ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു.

ഇക്കാര്യങ്ങളിലാണ് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്. ഇതോടെ ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്ന് മഅദനിയുടെ കുടുംബം വ്യക്തമാക്കി. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് നിലവിലെ സൂചന എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

രോഗാവസ്ഥയിലായ പിതാവിനെ കാണുന്നതിനായാണ് ജൂലൈ 8 വരെ സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിയുടെ കേരള യാത്ര സാധ്യമായത്. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12 പൊലീസുകാര്‍ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ച തുകയിലും അതുകൊണ്ട് ഇളവുണ്ടാകും.

സുരക്ഷയ്‌ക്കായി കെട്ടി വെയ്‌ക്കേണ്ട തുക കുറയ്‌ക്കണമെന്നുള്ള മഅദനിയുടെ ആവശ്യം കേസിന്റെ ഗൗരവവും ഭീകര പ്രവർത്തനവും കണക്കിലെടുക്കാതെയാണ് കർണാടക സർക്കാർ അംഗീകരിച്ചിരിക്കുന്നത് എന്നുള്ള വിമർശനം ശക്തമാക്കുകയാണ്. കോൺഗ്രസ് സർക്കാർ നൽകിയ ഇളവ് വലിയ പ്രതിഷേധത്തിനാണ് വഴി തുറന്നിരിക്കുന്നത്.

വെറും 6 ലക്ഷം രൂപ മാത്രം കെട്ടി വെച്ചാൽ മതിയെന്നാണ് സർക്കാരിന്റെ നിർദ്ദേശം എന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി. യാത്രാ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅദനി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തിയിരുന്നു. കർണ്ണാടക പൊലീസിൻ്റെ കർശന സുരക്ഷയിലാണ് മഅദനി കേരളത്തിൽ എത്തുന്നത്. ജൂലൈ 7 ന് ബംഗ്ളൂരുവിലേക്ക് മടങ്ങും. കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരം ഏറ്റതിന് പിന്നാലെ വഴിവിട്ട തരത്തിലുള്ള സഹായം മഅദനിയ്‌ക്ക് ലഭിക്കുമെന്ന് വ്യക്തമായിരുന്നു.

മഅദനിയ്‌ക്ക് യാത്രാ ഇളവ് നൽകുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും ശക്തമായിരുന്നു. കെ.സി വേണുഗോപാലടക്കമുള്ള നേതാക്കളുടെ ചരട് വലികളായിരുന്നു ഇതിന് പിന്നിൽ എന്ന ആക്ഷേപവുമുണ്ട്. കേരളത്തിലെ മതന്യൂനപക്ഷ വോട്ട് ഉറപ്പിക്കുക എന്നതാണ് കോൺഗ്രസിന്റെ മുന്നിലുള്ള ലക്ഷ്യം എന്നും ഇതിനെ ബിജെപി കുറ്റപ്പെടുത്തുന്നു.

2017ല്‍ മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോയ മദനിയുടെ സുരക്ഷയ്ക്കായി കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത് 1,18,000 രൂപയാണ്. പന്ത്രണ്ട് ദിവസത്തേക്ക് ആയിരുന്നു മദനിക്ക് കേരളത്തത്തിലേക്ക് പോകാന്‍ അന്ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. സുരക്ഷയ്ക്കായി ആദ്യം പതിനഞ്ച് ലക്ഷം രൂപ ആയിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആദ്യം ചോദിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് തുക 1,18,000 രൂപ ആയി കുറയ്ക്കുക ആയിരുന്നു.

2008 ജൂലായ് 25 ന് ബംഗളൂരുവില്‍ നടന്ന ഒമ്പത് ബോംബ് സ്ഫോടന പരമ്പരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് മഅദനിയെ കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.സ്ഫോടനകേസിൽ 31-ാം പ്രതിയായ മഅദനിക്ക് കടുത്ത പ്രമേഹത്തെ തുടർന്നു 2014ലാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം.

പിന്നീട് 2018 രോഗബാധിതയായ മാതാവിന കാണാനാണ് മഅദനി കേരളത്തിലെത്തി മടങ്ങിയത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിലേറെയായി മഅദനിയുടെ വിചാരണ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (12 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (25 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

Malayali Vartha Recommends