വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളേജില്‍ എംകോം പ്രവേശനം നേടിയെന്ന കേസിലെ രണ്ടാംപ്രതി കസ്റ്റഡിയില്‍

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളേജില്‍ എംകോം പ്രവേശനം നേടിയെന്ന കേസിലെ രണ്ടാംപ്രതി കസ്റ്റഡിയിലായി.
കായംകുളം കണ്ടല്ലൂര്‍ സ്വദേശി അബിന്‍ സി രാജാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. മാലിദ്വീപിലേക്ക് കടന്ന അബിന്‍ അവിടെ നിന്ന് ചെന്നൈയിലേക്ക് പോയി.
തിങ്കള്‍ രാത്രി ചെന്നൈയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതോടെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അബിനുമായി പൊലീസ് കായംകുളത്തേക്ക് തിരിച്ചു.
അതേസമയം ഒന്നാംപ്രതി നിഖില്‍ തോമസ് കഴിഞ്ഞ വെള്ളിയാഴ്ച പിടിയിലായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിഖില്‍ തരപ്പെടുത്തിയത് അബിന്‍വഴിയാണ്.
https://www.facebook.com/Malayalivartha


























