ബിഷപ് പാംപ്ലാനിയെ കേറിത്തോണ്ടി എംഎം മണി;പുള്ളിയുടെ പോക്കറ്റില്‍ അല്ലേ എം.പി. ഇരിക്കുന്നത്,മണിയുടെ നാടന്‍ ശൈലി കുറച്ച് കൂടിപ്പോയി,സഭയെ ചൊടിപ്പിച്ച മണിയുടെ ചെവിക്ക് പിടിയ്ക്കും പിണറായി,അടുത്ത അടിയ്ക്കുള്ള വകുപ്പൊത്തു

മണിപ്പുരില്‍ കൊന്ന് തള്ളുന്നു, ചളിപ്പ്പറ്റിയ ബിഷപ്പ് ഇപ്പോള്‍ നാവടക്കി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ കേറിത്തോണ്ടി എംഎം മണി. മണിയുടെ വിവാദ പരാമര്‍ശത്തില്‍ ഇടഞ്ഞ് സഭ. മണപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ ബിജെപിയോട് ഇടഞ്ഞാണ്. അതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ ഇടത്-വലത്. ഇതിനിടയില്‍ക്കേറി കുത്തിത്തിരുപ്പുണ്ടാക്കി മണിയാശാന്‍. ആശാന്റെ നാടന്‍ ശൈലിയിലുള്ള പ്രയോഗം കുറച്ച് കൂടിപ്പോയിട്ടുണ്ട്. മിക്കവാറും മുഖ്യമന്ത്രി മണിയുടെ കഴുത്തിന് പിടിയ്ക്കും. കാരണം സഭയെ ചൊടിപ്പിക്കുന്നത് അത്ര നല്ലതിനല്ല. അല്ലെങ്കിലും വാപോയ കോടാലിയാണ് ആശാന്‍. സിപിഎമ്മിനിട്ട് അടുത്ത പണി വെച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ ബിഷപ്പ് നാവടക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബറുമായി ബന്ധപ്പെട്ട് ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേയായിരുന്നു എം.എം.മണിയുടെ പരാമര്‍ശങ്ങള്‍. 'കത്തോലിക്ക ബിഷപ്പ് പറഞ്ഞു, റബറിന് 300 രൂപ തന്നാല്‍ ബി.ജെ.പിക്ക് എം.പിയെ ഉണ്ടാക്കിക്കൊടുക്കാം എന്ന്. പുള്ളിയുടെ പോക്കറ്റില്‍ കോണകശീലയിലല്ലേ എം.പി. ഇരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. അവിടെ കൊന്നോണ്ടിരിക്കുവാ. ബിഷപ്പുമാരേയും തട്ടും. ഞങ്ങള്‍ക്ക് പണ്ടേ രക്ഷയില്ല. മണിപ്പൂരില്‍ അതാണ് ഇപ്പോള്‍ നടക്കുന്നത്' എം.എം. മണി പറഞ്ഞു. മണിപ്പൂരില്‍ ഒരുപാട് പള്ളികള്‍ പൊളിച്ചുവെന്നും ആളുകളെ കൊന്നടക്കിയെന്നും പറഞ്ഞ എം.എം. മണി, 300 രൂപ തന്നാല്‍ എം.പിയെ തരാം എന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോള്‍ ചളിപ്പ് പറ്റി നാവടക്കി മിണ്ടാതിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
റബ്ബറിന് വില കൂട്ടിയാല്‍ കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ഒരു എംപിയെ തരാമെന്ന് പാംപ്ലാനി പറഞ്ഞിരുന്നു. ഇതില്‍ സിപിഎം ഇടഞ്ഞു പാപ്ലാനിക്ക് നേരെ വലിയ പ്രതിഷേധം സൈബര്‍ വെട്ടുകിളി കൂട്ടം നടത്തിയിരുന്നു. അങ്ങനെ സര്‍ക്കാരും സഭയും തമ്മില്‍ ഉരസലിലായിരുന്നു. ക്രൈസ്തവ സഭകള്‍ ബിജെപിയോട് അനുഭാവം കാണിച്ചു പിന്നീട്. ബിജെപി നേതാക്കള്‍ സഭാ അദ്ധ്യക്ഷന്മാരെ കണ്ടു ഇതൊക്കെ സിപിഎമ്മിനെ വല്ലാതങ്ങ് പൊള്ളിച്ചു. വോട്ട് ബാങ്ക് തകരുമെന്ന ഭയം. പിന്നീട് സഭയെ ചൊടിപ്പിക്കുന്നത് നിര്‍ത്തി അനുനയ നീക്കത്തിന് കളമൊരുക്കിയിരുന്നു. അപ്പോഴാണ് മണിപ്പൂര്‍ വിഷയം കേറി കൊളുത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പാംപ്ലാനി രംഗത്ത് വന്നിരുന്നു.
ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പാംപ്ലാനി നടത്തിയത്. മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ച ബിഷപ്പ്, സംഘര്‍ഷത്തെ 2002ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്തു. 'കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. അതിന് പിന്നിലുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് സ്വാഭാവികമായുണ്ടാവും', മാര്‍ ജോസഫ് പാംപ്ലാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയില്‍ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാല്‍ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നു എന്നും മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപം ആണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. അങ്ങനെ ബിജെപിയ്ക്കിട് പാലം സഭ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ പാംപ്ലാനിയെ പരിഹസിച്ചിരിക്കുകയാണ് എംഎം മണി. മിക്കവാറും മണിയ്ക്കുള്ള മറുപടിയുമായ് സഭ രംഗത്ത് വരും. അടുത്ത അടിയ്ക്കുള്ള വകുപ്പായി.
https://www.facebook.com/Malayalivartha