നാണമില്ലാത്ത അധ്യാപകർ! ഡോക്ടർമാർ മൃഗങ്ങളെക്കാൾ കഷ്ടം; അടി കിട്ടണം... തുറന്നടിച്ച് ഗണേഷ് കുമാർ... മന്ത്രി സ്ഥാനം ഉടനുണ്ടാകുമോ?

കേരളത്തിൽ 50വർഷത്തിനിടെ ഒരു പുരോഗമനവുമില്ലെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. മുൻപ് എന്ത് പ്രശ്നമാണോ ഉണ്ടായിരുന്നത് അത് ഇപ്പോഴും നിലനിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി വി ശിവൻകുട്ടിയും വേദിയിൽ ഇരിക്കുപ്പോഴായിരുന്നു ഗണേഷിന്റെ ഈ വിമർശനം.
മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകർ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവൻ ദിവസവും ജോലി ചെയ്യാൻ തയ്യാറാകണമെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. മറ്റ് സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുമ്പോൾ 205 ഉം ഇരുന്നൂറ്റിപ്പത്തും ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ.
കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. ആ ശമ്പളത്തെ 100ശതമാനമായി കണക്കാക്കിയാൽ അതിൽ 64ശതമാനവും പോകുന്നത് സ്‌കൂൾ - കോളേജ് അദ്ധ്യാപകർക്കാണ്. അതിന് പറ്റിയഫലം കിട്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
50 വർഷം മുൻപ് ഇറങ്ങിയ 'ഈ നാട്' എന്ന സിനിമയിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. അതിനർത്ഥം കേരളത്തിൽ ഈ 50വർഷത്തിനിടെ വലിയ മാറ്റം ഒന്നും വന്നിട്ടില്ലെന്നാണ്. പഠന നിലവാരം ഉയർത്താൻ ഓൾ പാസ് നിർത്തലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ തോൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു മണ്ടൻ ഇവിടെയുണ്ടായിരുന്നു.
ആ ഉത്തരവ് ഇപ്പോഴുo നിലനിൽക്കുന്നതായും ഗണേഷ് കുമാർ പറഞ്ഞു. എസ് എസ് എൽ സിയിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ ജയിക്കാൻ കഴിയു. കുറച്ചുകൂടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉത്തരവാദിത്വം നൽകുന്ന ഒരു പഠന സംവിധാനം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും ഗണേഷ് പറഞ്ഞു.
കൂടാതെ ചികിത്സയ്ക്കായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു. മുന്നിലിരിക്കുന്ന രോഗിയുടെ വേദന മനസിലാകാത്ത ഡോക്ടർ മനുഷ്യനല്ല. മുന്നിലിരിക്കുന്ന രോഗി വേദനിക്കുന്നുവെന്ന് പറയുമ്പോൾ ആ വേദന തന്റെയാണെന്ന് കരുതി മരുന്ന് നൽകുകയാണ് ഡോക്ടർ ചെയ്യേണ്ടത്. അങ്ങനെ മരുന്ന് നൽകാത്ത ഡോക്ടർ മൃഗങ്ങളേക്കാൾ കഷ്ടമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
നേരത്തേ ഡോക്ടർമാരുടെ വിഷയത്തിൽ ഗണേഷ് കുമാർ അതിരൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന് വിവാദ പരാമർശവുമായി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎൽഎയുടെ സഭയിലെ പരാമർശം. വയർ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തതെന്നും ഗണേഷ് ആരോപിക്കുന്നു. ആര് എതിർത്താലും പേടിയില്ല എന്നും എംഎൽഎ പറഞ്ഞു. ആർ.സി ശ്രീകുമാർ എന്ന ഡോക്റ്റർ സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ തയാറായില്ലെന്ന് ഗുരുതര ആരോപണമാണ് എംഎൽഎ ഉന്നയിച്ചിട്ടുള്ളത്.
മണ്ഡലത്തിലെ ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎൽഎ പറഞ്ഞു. നേരത്തെ ഒരു രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവവും ഗണേഷ് കുമാർ സഭയെ ഓർമ്മിപ്പിച്ചു. ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും ജനത്തെ തല്ലുന്നത് നിർത്താൻ ഇടപെടണമെന്നും എംഎൽഎ ചോദിച്ചിരുന്നു.
കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻ കുട്ടിയുടെ അകമ്പടി വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൻ മന്ത്രിയെ പിന്തുണച്ചും കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. പൊലീസ് വാഹനം ഇടിച്ചതിന് മന്ത്രി എന്ത് ചെയ്യാനാണ്. ആരോഗ്യപ്രശ്നമുള്ള പാവപ്പെട്ട മനുഷ്യനാണ് മന്ത്രിയെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പരിപാടിയിൽ മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പിന്തുണ.
ഒപ്പം എൽഡിഎഫ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭ പ്രവേശനത്തിൽ വ്യക്തതയായില്ല. സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ നിലവിൽ മന്ത്രിസഭയിലെ ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആന്റണി രാജുവിന് പകരം കേരള കോൺഗ്രസ് ബിയുടെ ഗണേഷ് കുമാറും ഐഎൻഎൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിന് പകരം കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകുമെന്നുമായിരുന്നു ധാരണ.
ഇതിൽ ഗണേഷിന് മന്ത്രി സ്ഥാനം ലഭിക്കുമോ എന്നതിലാണ് ഇപ്പോൾ ആശയക്കുഴപ്പം ഉള്ളത്. ഭരണപരമായ കാര്യങ്ങളിൽ സർക്കാരിനെതിരെ വിമർശം ഉന്നയിക്കുന്നതിനാൽ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഗണേഷിനോട് അതൃപ്തിയുണ്ട്. തന്റെ മണ്ഡലമായ പത്തനാപുരത്തെ സർക്കാർ പരിപാടികളിലും ഗണേഷിന്റെ സാന്നിദ്ധ്യം കുറവാണ്.
https://www.facebook.com/Malayalivartha























