ശിവൻകുട്ടിയെ ഇരുത്തി ഗണേഷ് പറപ്പിച്ചു.. പിള്ളേരെ തോൽപ്പിക്കരുത് എന്ന് പറഞ്ഞ മണ്ടൻ! 50 വർഷത്തിനിടെ ഒരു പുരോഗമനവുമില്ല

മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകർ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവൻ ദിവസവും ജോലി ചെയ്യാൻ തയ്യാറാകണമെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. മറ്റ് സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുമ്പോൾ 205 ഉം ഇരുന്നൂറ്റിപ്പത്തും ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ.
കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. ആ ശമ്പളത്തെ 100ശതമാനമായി കണക്കാക്കിയാൽ അതിൽ 64ശതമാനവും പോകുന്നത് സ്‌കൂൾ - കോളേജ് അദ്ധ്യാപകർക്കാണ്. അതിന് പറ്റിയഫലം കിട്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
50 വർഷം മുൻപ് ഇറങ്ങിയ 'ഈ നാട്' എന്ന സിനിമയിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. അതിനർത്ഥം കേരളത്തിൽ ഈ 50വർഷത്തിനിടെ വലിയ മാറ്റം ഒന്നും വന്നിട്ടില്ലെന്നാണ്. പഠന നിലവാരം ഉയർത്താൻ ഓൾ പാസ് നിർത്തലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ തോൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു മണ്ടൻ ഇവിടെയുണ്ടായിരുന്നു.
ആ ഉത്തരവ് ഇപ്പോഴുo നിലനിൽക്കുന്നതായും ഗണേഷ് കുമാർ പറഞ്ഞു. എസ് എസ് എൽ സിയിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ ജയിക്കാൻ കഴിയു. കുറച്ചുകൂടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉത്തരവാദിത്വം നൽകുന്ന ഒരു പഠന സംവിധാനം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും ഗണേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha























