Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലീനയെ വധിക്കുകയായിരുന്നില്ല ലക്ഷ്യം: മുഖ്യപ്രതികൾ ഒളിവിൽ കഴിയുമ്പോൾ രഹീനയുടെ വെളിപ്പെടുത്തൽ...

18 JULY 2023 05:01 PM IST
മലയാളി വാര്‍ത്ത

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയുടെ ഭാര്യ രഹീനയെ പ്രതി ചേർത്തു. മുഖ്യപ്രതികളും ലീനാമണിയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിന്‍, ഷാജി എന്നിവര്‍ ഒളിവില്‍ തുടരുമ്പോഴാണ് രഹീന മാത്രം കസ്റ്റഡിയിലായത്. ലീനാ മണി വധത്തില്‍ രഹീനയ്ക്ക് പങ്കുണ്ടെന്ന് ഏക സാക്ഷി സരസമ്മ വെളിപ്പെടുത്തിയിരുന്നു. കേസില്‍ രഹീനയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രഹീന കസ്റ്റഡിയില്‍ തുടരുകയാണെന്നും ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു.

ലീനയെ വധിക്കുകയായിരുന്നില്ല ലക്ഷ്യമെന്നാണ് രഹീന പോലീസിനോട് പറഞ്ഞത്. തര്‍ക്കവും ബഹളവും നടന്നപ്പോള്‍ നടന്ന സംഭവം എന്ന നിലയിലാണ് ലീനയെ വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ച് രഹീന പറയുന്നത്. ലീനയെ വെട്ടിക്കൊന്ന അതേ വീട്ടില്‍ നിന്നാണ് രഹീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മരിച്ച സിയാദിന് വലിയ വീടും വാഹനങ്ങളുമുണ്ട്. സിയാദിന്റെയും സഹോദരങ്ങളുടെയും പശ്ചാത്തലം ഇപ്പോള്‍ പോലീസ് അന്വേഷിക്കുകയാണ്. ലീനയെ വെട്ടിക്കൊന്നതില്‍ പ്രതികളായ മുഹ്സിനും ഷാജിയുമൊക്കെ കേസുകളില്‍ പ്രതികളാണ്. ഇവര്‍ ഒളിവില്‍ തുടരുമ്പോള്‍ ഇവര്‍ക്ക് എതിരെയുള്ള അന്വേഷവും പോലീസ് ശക്തമാക്കുകയാണ്.

ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു. പരിക്കേറ്റ സരസമ്മയും ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. ഭർത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളിൽനിന്നു സ്വത്തിനെച്ചൊല്ലി ലീനാമണി വലിയ ഭീഷണി നേരിട്ടിരുന്നു. ആഡംബര വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അത് കൈക്കലാക്കാനാണ് ശ്രമം നടത്തിയത്.

ഭർത്താവിന്റെ ഒരു സഹോദരൻ കുടുംബവുമായി ഈ വീട്ടിൽ താമസിക്കുന്നതുവരെ കാര്യമെത്തി. ഇതോടെയാണ് പോലീസിലും കോടതിയിലേക്കും പരാതികളെത്തിയത്. ഇവർക്ക് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുേമ്പാഴാണ് വീടിനുള്ളിൽ ലീനാമണി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ലീനാമണിയുടെ വീട്ടിലായിരുന്നു അക്രമം.

ഇവരുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ സഹോദരനായ അഹദും കുടുംബവും 40 ദിവസം മുൻപ്‌ ബലമായി ഇവരുടെ വീട്ടിൽ താമസമാക്കി. ഇതേക്കുറിച്ച് അയിരൂർ പോലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നൽകിയിരുന്നു.

ബന്ധുക്കളിൽനിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നു സംശയിക്കുന്നു. ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോൾ അഹദും ഷാജിയും മുഹ്‌സിനും വീട്ടിലെത്തി ഇവരുമായി വാക്‌തർക്കത്തിലേർപ്പെട്ടു. തുടർന്നായിരുന്നു അക്രമം.

 

കതകിനു പട്ടയായി ഉപയോഗിക്കുന്ന ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മർദിച്ചെന്ന് ലീനാമണിക്കൊപ്പം താമസിക്കുന്ന സരസമ്മ പോലീസിന് മൊഴി നൽകി. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചുപൂട്ടിയായിരുന്നു മർദനം. ബഹളംെവച്ചപ്പോൾ വായിൽ തുണി തിരുകിയതായി സഹായി സരസമ്മ വെളിപ്പെടുത്തുന്നു. ലീനയ്ക്ക് ബോധം നഷ്ടമായശേഷമാണ് മർദനം അവസാനിപ്പിച്ചതെന്നും സരമ്മ പറഞ്ഞിരുന്നു. ലീനാമണി യുടെ സഹായിയായി 20 വർഷത്തോളമായി സരസമ്മ ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സാക്ഷി മൊഴി കേസില്‍ നിര്‍ണ്ണായകമാകും.

 

അക്രമികൾ രക്ഷപ്പെട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സരസമ്മയുടെ പരിക്കുകൾ സാരമുള്ളതല്ല. ലീനാമണിയുടെ ശരീരത്തിൽ ഇരുമ്പുപട്ട ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ ഉള്ളതായും കാലിനാണ് കാര്യമായ പരിക്കേറ്റതെന്നും പോലിസും സ്ഥിരീകരിച്ചു. അതിനിടെ, കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു. കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (16 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (36 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (42 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends