ദേശീയ കബഡി താരം സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും അറസ്റ്റില്‍

ദേശീയ കബഡി താരം കാര്യങ്കോട് മുള്ളന്‍വീട്ടിലെ സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും അറസ്റ്റിലായി. കേസില്‍ മാതൃസഹോദരിപുത്രനായ മനോജ് നേരത്തെ അറസ്റ്റിലായിരുന്നു.
കല്ലിങ്കാല്‍ പൊയ്യക്കര സ്വദേശിനി രഞ്ജുഷയാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
കേസ്സില്‍ രണ്ടാം പ്രതിയാണ് രഞ്ജുഷ. നേരത്തെ അറസ്റ്റിലായ മനോജ് രഞ്ജുഷയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.
സന്തോഷിന് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിന് രഞ്ജുഷയും ഒന്നാം പ്രതിയായ മനോജും പദ്ധതിയിട്ടതായും പോലീസ് പറഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്.
ഡിസംബര്‍ 7-ന് രാവിലെയാണ് സന്തോഷിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് കരുതി ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്താനൊരുങ്ങുന്നതിനിടെ പോസ്റ്റുമാര്‍ട്ടത്തിലാണ് കൊലപാതകമെന്ന് തെളിയുന്നത്. തുടര്‍ന്ന് നീലേശ്വരം സിഐ ടിപി സുമേഷ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























