ഇഡിഗോയെ പറപ്പിക്കാന്‍ ചെന്നു ട്രോളന്മാര്‍ ഇപിയെ പറപ്പിച്ചു;മാപ്പ് പറയിച്ചേ സഖാവ് അടങ്ങൂ,ജയരാജന്‍ സഖാവ് കട്ടക്കലിപ്പിലാണ്,ഇന്‍ഡിഗോ ചെയ്തത് ഗുരുതര തെറ്റാണ് അത് സമ്മതിക്കണം,ഇപി ജയരാജന്‍ സാറെ ഇങ്ങനെ കരയാതെ

ഇന്‍ഡിഗോ ചിറ്റപ്പന്‍....അല്ല ജയരാജന്‍ സഖാവിപ്പോഴും കട്ടക്കലിപ്പില്‍ തന്നെയാണ്. എന്നോട് മാപ്പ് പറഞ്ഞാല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നത് ഞാനൊന്ന് പരിഗണിക്കാമെന്ന ലൈനിലാണ് മൂപ്പരിപ്പോള്‍. ഇന്‍ഡിഗോ ചെയ്തത് ഗുരുതര തെറ്റ്, അത് സമ്മതിക്കണമെന്ന് ഇപി ജയരാജന്‍. മൂപ്പരിത് പറഞ്ഞതും ട്രോളന്മാര്‍ കേറി മേഞ്ഞിട്ടുണ്ട്. അയ്യോ സഖാവെ അങ്ങനെ പറയരുത് ഇങ്ങളും കുടുംബവും കയറിയില്ലെങ്കില്‍ ഇന്‍ഡിഗോ പൂട്ടി പോകും. ഇങ്ങനെ പ്രതികാരം ചെയ്യരുതേന്ന് ട്രോള്‍ വരുന്നത്. കോലു മിഠായിക്ക് അടികൂടുന്ന പിള്ളേര്‍ക്ക് ഇതിനേക്കാള്‍ പക്വത ഉണ്ടല്ലോ സഖാവേ. വെറുതെ പറയിക്കനായിട്ട് ഒരോന്ന് വന്നോളും. കേറണം എങ്കില്‍ ചെന്നങ്ങ് കേറണം വെറുതെ പഞ്ച് ഡയലോഗടിച്ച് നിക്കാതെ. ഇപി വെറുതെ ചോദിച്ച് മേടിച്ചു.
ഇന്‍ഡിഗോ ചിറ്റപ്പന്റെ പഞ്ച് ഡയലോഗ് ഇതായിരുന്നു. വിമാനത്തിനുള്ളില്‍ അക്രമം നടത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാലം ഇന്‍ഡിയോ തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ഇന്‍ഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. മാപ്പ് പറയിക്കല്‍ ഫ്യൂഡല്‍ സമ്പ്രദായമാണെന്നതിനാല്‍ അതിന് നിര്‍ബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു. അല്ല സഖാവെ മാപ്പ് പറയിക്കുന്നില്ല പക്ഷെ പറ്റിയ തെറ്റ് സമ്മതിക്കണമെന്നോ. അല്ല രണ്ടും ഒന്ന് തന്നെയല്ലെ. സത്യത്തില്‍ ഇങ്ങള് എന്താണ് ചിറ്റപ്പാ ഉദ്ദേശിക്കുന്നത്. എവിടേലും ഒരിടത്ത് ഉറച്ച് നില്‍ക്ക്.
വിമാനത്തിലെ കയ്യേറ്റത്തിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപി ജയരാജന്റെ തുറന്ന് പറച്ചില്‍. വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്‌തെന്ന കണ്ടെത്തലില്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇന്‍ഡിയില്‍ കയറില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി പിന്നെ ഇന്‍ഡ!ിഗോയില്‍ കയറിയിട്ടില്ല. അതിന് ശേഷം ട്രെയിനിലാണ് കണ്ണൂരിലേക്കുള്ള യാത്രകള്‍ നടത്തിയിട്ടുള്ളത്.
കോമഡി ഇതല്ല ഇതിന് മുന്‍പ് ഒരു ഡയലോഗ് അടിച്ചിരുന്നു. ഇന്‍ഡിഗോ എന്നെ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. വിമാനത്തില്‍ യാത്ര ചെയ്യണം എന്നൊക്കെ തള്ളിയെന്നായിരുന്നു. അതെല്ലാം തള്ളായിരുന്നു അല്ലെ. മൂപ്പര് പറഞ്ഞത് ഇനി മേലില്‍ ഇന്‍ഡിഗോയില്‍ കേറില്ലെന്നായിരുന്നു. എന്റെ കുടുംബവും കേറില്ല. അവരെന്നോട് മാപ്പ് പറഞ്ഞാല്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു. എന്നാല്‍ ഇന്‍ഡിഗോ അനങ്ങിയില്ല. ഇതോടെ മൂപ്പര് വെട്ടിലായി. ട്രെയ്‌നില്‍ യാത്ര ചെയ്ത് ചിറ്റപ്പന്റെ നട്ടെല്ല് വെള്ളമായി. കണ്ണൂരിലേക്ക് ഇന്‍ഡിഗോ മാത്രേ സര്‍വ്വീസ് നടത്തുന്നുള്ളു. ഇതൊന്നും ഓര്‍ക്കാതെയായിരുന്നു വെല്ലുവിളി. എഹ്ങനെയെങ്കിലും ഇന്‍ഡിഗോയില്‍ കയറിപ്പറ്റണം പഞ്ച് ഡയലോഗ് അടിച്ചിരിക്കുന്നത് കൊണ്ട് കയറാനും പറ്റില്ല. അതോടെ ഇന്‍ഡിഗോ മാപ്പ് പറഞ്ഞാല്‍ കേറാമെന്നായി. പോയി പണിനോക്കാന്‍ ഇന്‍ഡിഗോയുടെ മറുപടി.
https://www.facebook.com/Malayalivartha


























