ലോകം കൈയ്യടിച്ചു... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ നിര്‍ണായക നീക്കം നടത്തി മോദി; അടുത്ത തവണയും എന്‍ഡിഎ സര്‍ക്കാര്‍, താന്‍ തന്നെ നയിക്കും

മോദിയെ തൊടാന്‍ കഴിയില്ലെങ്കിലും ആത്മവിശ്വാസത്തിനായി പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയാണ്. എന്നാല്‍ അതേ ദിവസം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മോദി. അടുത്ത എന്‍ഡിഎ സര്‍ക്കാരിനെയും താന്‍ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റം നടക്കുന്നുവെന്നും മോദി പറഞ്ഞു.
ദില്ലിയില്‍ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണിത്. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പങ്കുവച്ചത്.
അതേസമയം പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ തുടരുന്ന മൗനം വിമര്‍ശിച്ച് മുന്നോട്ട് പോവുകയാണ് ഐക്യ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. ഇന്ത്യ സഖ്യം നല്‍കിയ നോട്ടീസിന് ബിആര്‍എസും പിന്തുണ നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആര്‍എസ് എംപി നമോ നാഗേശ്വര്‍ റാവു എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പന്ത്രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്. നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കര്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.
അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞു. രാഹുല്‍ ഗാന്ധിയും സഭയില്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ അവിശ്വാസ ചര്‍ച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു. പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താന്‍ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിന്റെ വിഡിയോ പ്രചരിപ്പിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിക്കുന്നത്.
അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുന്നത് വരെ നയപരമായ തീരുമാനങ്ങളും നിയമനിര്‍മ്മാണവും പാടില്ലെന്ന എന്‍കെ പ്രേമചന്ദ്രന്റെ വാദത്തില്‍ സ്പീക്കര്‍ നാളെ റൂളിംഗ് നല്കും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാന്‍ പോകുന്നത്. മണിപ്പൂരില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കാന്‍ നോക്കിയ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തിനായി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകക്ഷിക്കെതിരെയുള്ള 28-ാം അവിശ്വാസ പ്രമേയമാണ് നടക്കാന്‍ പോകുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ രണ്ടാമത്തേതും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു അവിശ്വാസ പ്രമേയം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചിട്ടുള്ളൂ. 1979-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അന്ന് വീണത്.
മോദി സര്‍ക്കാരിന്റെ അംഗ ബലം വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണിയും ബിആര്‍എസും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്ക്ക് ഇത് ഇടവരുത്തുമെന്നും ഇതിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്നുമാണ് പ്രതിപക്ഷം കരുതുന്നത്.
തോല്‍വി ഉറപ്പാണെങ്കിലും പലപ്പോഴും സര്‍ക്കാരിനെതിരായ ഒരു തന്ത്രപരമായ ആയുധമായിട്ടാണ് അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷം ഉപയോഗിക്കാറുള്ളത്. ഭരണകക്ഷിയെ ചോദ്യം ചെയ്യാനും അവരുടെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും തങ്ങളുന്നയിക്കുന്ന വിഷയത്തില്‍ സഭയില്‍ ചര്‍ച്ച സൃഷ്ടിക്കാനും അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് സാധിക്കും. വര്‍ഷകാല സമ്മേളനം ആരംഭിച്ച ഈ മാസം 20 മുതല്‍ മണിപ്പുര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.
കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച പ്രതിപക്ഷ സഖ്യത്തെ ഒന്നിപ്പിക്കാനും അവിശ്വാസ പ്രമേയത്തിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.
"
https://www.facebook.com/Malayalivartha


























