കണ്ണീര്‍ക്കാഴ്ചയായി.... മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം... രണ്ടു പേര്‍ക്ക് പരുക്ക്

കണ്ണീര്‍ക്കാഴ്ചയായി.... മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി നമിതയാണ് മരിച്ചത്. നമിതയ്ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. കോളജിന് മുന്നില്‍ വെച്ചാണ് അപടകമുണ്ടായത്. സംഭവം നടക്കുമ്പോള്‍ നിരവധി വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























