ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന പരാതി; ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം ഫുൾബെഞ്ചിനു വിട്ട ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ല; പരാതിക്കാരന് തിരിച്ചടി

ദുരിതാശ്വാസ നിധി വക മാറ്റിയെന്ന കേസിൽ കോടതിയുടെ നിർണായക നീക്കം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന പരാതി ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം ഫുൾബെഞ്ചിനു വിട്ട ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ല. ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കേസ് ഫുൾ ബെഞ്ചിന് വിട്ട തീരുമാനത്തിനെതിരായ ഹർജിയാണ് തള്ളിയിരിക്കുന്നത്. ഹർജിയിൽ ഇടപെടാൻ മതിയായ കാരണമില്ലെന്ന് കോടതി വ്യക്തമാക്കി .
പരാതിക്കാരനായ തിരുവനന്തപുരം ആർ.എസ്. ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് തള്ളിയത് . ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്കു പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിലെ മന്ത്രിമാർക്കും എതിരെയാണ് ലോകായുക്തയിൽ പരാതി നൽകിയത്.
അതേസമയം പരാതിക്കാരനായ ആര്‍എസ് ശശികുമാറിനെ നേരത്തെ ലോകായുക്ത പരിഹസിച്ചിരുന്നു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലാണ് പരാതിക്കാരനെ ലോകായുക്ത പരിഹസിച്ചത്. കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണ്. ഇടക്കിടെ പത്രവാർത്ത വരുമല്ലോ? എന്നാണ് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞത്. ഉപലോകായുക്ത ചോദിച്ചിരിക്കുന്ന മറ്റൊരു നിർണായക ചോദ്യം ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നാണ്.
ഒന്നുകിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുക.എത്ര ദിവസമായി ഫുൾ ബഞ്ച് ഇരിക്കുന്നു.ഇതൊന്ന് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷമെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു . ദുരിതാശ്വാസ ഫണ്ട് മാറ്റൽ കേസിലെ ഇന്നത്തേ പരാമർശം സമ്മർദ്ദം കൊണ്ട്.പത്രത്തിൽ വാർത്ത വരാനല്ല കേസ് കൊടുത്തത് എന്നായിരുന്നു ആർ.എസ്. ശശികുമാർ പ്രതികരണം .ഹൈക്കോടതി നിർദേശ പ്രകാരം ആണ് കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി നിർദേശം സർക്കാർ അഭിഭാഷക ലോകയുക്തയിൽ മറച്ചു വെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























