ആശുപത്രിയില്‍ നഴ്സ് വേഷത്തിലെത്തി പ്രസവ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍

ആശുപത്രിയില്‍ നഴ്സ് വേഷത്തിലെത്തി പ്രസവ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍ .
ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ ഇന്നലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചുവരുത്തിയത്. പിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അരുണിനോട് പൊലീസ് ചോദിച്ചറിയുകയും ചെയ്തു.
പുളിക്കീഴ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അരുണിനെ രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രതി അനുഷയുമായുള്ള ബന്ധം, കൊലപാതക ശ്രമത്തിന് മുമ്പ് അനുഷ അരുണിനയിച്ച മെസേജുകള്‍ തുടങ്ങിയവയുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്.
ആദ്യ തവണത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അരുണ്‍ വീണ്ടും ആവര്‍ത്തിച്ചത്. അനുഷ അയച്ച മെസേജുകളുടെ വിവരങ്ങള്‍ പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു. വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്നാണ് അരുണ്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha
























