തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്.... പ്രതി നേമം കരുമം സ്വദേശി ശ്രീജിത്തിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ് ,പ്രതിയെ ഹാജരാക്കാന്‍ വഞ്ചിയൂര്‍ പോലീസ് സര്‍ക്കിള്‍' ഇന്‍സ്‌പെക്ടറോടാണ് ഉത്തരവിട്ടത്

തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ കടന്നു പിടിച്ച് മാന ഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി നേമം കരുമം സ്വദേശി ശ്രീജിത്തിനെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതിയെ ഹാജരാക്കാന്‍ വഞ്ചിയൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് കെ. രെവിത ഉത്തരവിട്ടത്
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ( സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം) , 323 ( സ്വേഛയാ ദേഹോപദ്രവമേല്‍പ്പിക്കല്‍) , 341 ( അന്യായ തടസം ചെയ്യല്‍ ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
ശ്രീജിത്ത് സംഭവ ദിവസമായ 2022 നവംബര്‍ 24 ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ് യുവതി. പ്രതിയുടെ അമ്മയെ ജോലിക്ക് കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. വഞ്ചിയൂര്‍ കോടതി പരിസരത്തെ ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തി മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കടന്നുപിടിച്ച് ബലപ്രയോഗവും നടത്തി ആക്രമിച്ചെന്നാണ് കേസ്.
സ്‌കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിന്റെ നമ്പര്‍ സി സി ടി വി യില്‍ നിന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൊബൈല്‍ നമ്പര്‍ ഓഫ് ചെയ്ത് നഗരത്തില്‍ കറങ്ങുകയായിരുന്ന പ്രതിയെ മൂന്നരയോടെ നേമത്തിന് സമീപം കരുമത്ത് നിന്നാണ് വഞ്ചിയൂര്‍ പോലീസ് പിടികൂടിയത്. സ്‌കൂട്ടര്‍ പ്രതിയുടെ അമ്മയുടെ പേരിലാണ്. പേട്ടയിലെ ഫ്‌ലാറ്റില്‍ അമ്മയെ വീട്ടുജോലിക്ക് കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























