വാന്‍ സീറ്റിനടിയില്‍ വില്‍പനക്കായി 15 കിലോ കഞ്ചാവ് കടത്ത്... ബീമാപള്ളി ബദരിയ നഗര്‍ കഞ്ചാവ് കടത്ത് കേസ്, പൂന്തുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

വാന്‍ സീറ്റിനടിയില്‍ വില്‍പനക്കായി 15 കിലോ കഞ്ചാവ് കടത്തിയ ബീമാപള്ളി ബദരിയ നഗര്‍ കഞ്ചാവ് കടത്ത് കേസില്‍ പൂന്തുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഒരു കിലോയ്ക്ക് മേലുള്ള വാണിജ്യ അളവിലുള്ള കഞ്ചാവ് (കാന്നബിസ്) മയക്കുമരുന്നായതിനാല്‍ ഫയലിംഗ് കോടതിയായ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ മുട്ടത്തറ പെരുനല്ലി ചന്തക്ക് സമീപം പുതുവല്‍പുത്തന്‍വീട്ടില്‍ പ്രമോദ് (23), പൂന്തുറ ബരിയ നഗര്‍ മില്‍ കോളനി നിവാസി അബ്ദുള്ള (25) എന്നിവരെ ഒന്നും രണ്ടും പ്രതി ചേര്‍ത്തുള്ളതാണ് പോലീസ് കുറ്റപത്രം.
2022 ഡിസംബര്‍ 12 ന് ബദരിയ നഗറില്‍വെച്ചാണ് വാനില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്ന 15 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
പ്രമോദിനെ സ്‌പോട്ട് അറസ്റ്റ് ചെയ്തുവെന്നും കൂട്ടാളി അബ്ദുള്ള കൃത്യ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടുവെന്നുമാണ് കേസ്. 2022 ഡിസംബര്‍ 14 നാണ് അബ്ദുള്ള കോവളത്തു നിന്നും പൂന്തുറ പോലീസിന്റെ പിടിയിലായത്.
ശംഖുംമുഖം അസി. കമീഷണര്‍ ഡി.കെ. പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം പൂന്തുറ എസ്.എച്ച്.ഒ പ്രദീപ് ജെ, എസ്.ഐ അരുണ്‍കുമാര്‍ വി.ആര്‍, എ.എസ്.ഐ സുധീര്‍, എസ്.സി.പി.ഒ ബിജു ആര്‍. നായര്‍, സി.പി.ഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha
























