സംസ്ഥാന ചലച്ചിത്രപുരസ്‌കാര നിര്‍ണയത്തിന് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

സംസ്ഥാന ചലച്ചിത്രപുരസ്‌കാര നിര്‍ണയത്തിന് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 'ആകാശത്തിന് താഴെ' ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് ആണ് ഹര്‍ജിക്കാരന്‍.
പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് പരാതിയിലുള്ളത്. അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്താനായി സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ലിജീഷ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha
























