കൊച്ചി അമൃത ആശുപത്രിയിലെ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

കൊച്ചി അമൃത ആശുപത്രിയിലെ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... . എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ തൂങ്ങിയ നിലയിലായിരുന്നു . ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയില്‍ പെണ്‍കുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.
സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഒരു വര്‍ഷത്തെ കോഴ്‌സിനാണ് പെണ്‍കുട്ടി ചേര്‍ന്നിരുന്നത്. കോതമംഗലം സ്വദേശിനിയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ മറ്റു നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha
























