സി.പി.എം സര്‍വ്വ ഫ്രോഡുകളുടെയും താവളമോ?യുവനേതാവിനെ വട്ടമിട്ട് എന്‍.ഐ.എ..കോടികള്‍ കീശയിലെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ ജില്ലയിലെ, പ്രത്യേകിച്ച് കായംകുളത്തെ സി.പി.എം നേതാക്കളുടെ ഒളിപ്പോരിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ പലതവണ വൈറലായിക്കഴിഞ്ഞു. നേതാക്കന്മാര്‍ക്കെതിരെ ഭാര്യമാര്‍ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം നടപടിയെടുക്കാന്‍ നടുനിവര്‍ത്തിയില്ല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇടപെട്ടത് കൊണ്ട് മാത്രമാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ബിപിന്‍ സി.ബാബുവിനെതിരെ നടപടിയെടുത്തത്. ആലപ്പുഴ സൗത്ത് സോണ്‍ ഏര്യാ സെന്റര്‍ അംഗമായിരുന്ന എം.പി സോണയുടെ ലീലാ വിലാസങ്ങള്‍ സെയ്‌സ് മാനിയാക്കിനെ അനുസ്മരിപ്പിക്കുന്നതാണ്. പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും അടക്കമുള്ള 34 യുവതികളുടെ നഗ്‌നദൃശ്യങ്ങളാണ് ഈ സഖാവിന്റെ സ്മാര്‍ട് ഫോണിലുണ്ടായിരുന്നത്. ഇതോടെ പാര്‍ട്ടി ഈ യുവ നേതാവിനെ പുറത്താക്കി. ഒരു പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്താന്‍ ശ്രമിച്ച സോണയെ നാട്ടുകാര്‍ പഞ്ഞിക്കിട്ടിരുന്നു. അതിനിടെ തെറിച്ച് പോയ ഫോണ്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സഖാവിന്റെ ഒളിപ്പോര് പുറത്തായത്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് സ്ത്രീകളെ എത്ര ലാഘവത്തോടെയാണ് ലൈംഗിക ചൂഷണം നടത്തിയിരുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. രണ്ടാഴ്ച മുമ്പ് ഷഷ്ഠിപൂര്‍ത്തിയായ ഒരു ജില്ലാ നേതാവ് വനിതാ പ്രവര്‍ത്തകയുടെ കാതില്‍ മന്ത്രിച്ച കാര്യം കോളിളക്കം സൃഷ്ടിച്ചിരുന്നു. വേണ്ടരീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം, ഭര്‍ത്താവ് വിട്ടിലില്ലാത്തപ്പോ വിളിക്ക്, എന്നാണ് അറുപതുകാരനായ നേതാവ് വനിതാ സഖാവിന്റെ കാതില്‍ മന്ത്രിച്ചത്. ഈ സംഭവവും പോലീസിന് റിപ്പോര്‍ട്ട് ചെയ്തില്ല. കോണ്‍ഗ്രസ് അടക്കം മുന്‍പും ചൂണ്ടിക്കാട്ടിയത് പോലെ പാര്‍ട്ടി തന്നെ കോടതിയും പോലീസ് സ്‌റ്റേഷനുമാകുന്നു. സഖാക്കള്‍ നീതി നടപ്പാക്കുന്നു, കാട്ടുനീതി.
തട്ടിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ പങ്കുവയ്പ്പിനെ ചൊല്ലിയോ, അല്ലെങ്കില്‍ ഗ്രൂപ്പ് പോരിന്റെ പേരിലോ നേതാക്കളോ, പ്രവര്‍ത്തകരോ പുറത്തുകൊണ്ടുവരുന്നതും പതിവാണ്. ഏറ്റവും അവസാനും തൃശൂരിലെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകാരനെ സംരക്ഷിച്ച സംഭവം അങ്ങനെയാണ് നാട്ടുകാരറിഞ്ഞത്. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍പ്പെട്ട പ്രതിയെ സി.പി.എമ്മിലെ യുവനേതാവും സംഘവും ചേര്‍ന്ന് രക്ഷിച്ച ശേഷം കോടികള്‍ കൈപ്പറ്റിയെന്നാണ് ആക്ഷേപം. പ്രതിക്ക് വിദേശത്ത് പോകാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. ഇടനിലക്കാരനായി നിന്ന റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദേശത്തേക്ക് കടന്നു. യു.എ.ഇയിലെ റസിഡന്റ് വിസ ഇയാള്‍ സ്വന്തമാക്കിയെന്നാണ് മറ്റൊരു ഗുരുതരമായ ആക്ഷേപം. സംഭവത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചതോടെ യുവനേതാവും സംഘവും അങ്കലാപ്പിലാണ്. എന്‍.ഐ.എ കസ്റ്റഡിയിലെടുത്താല്‍ കാര്യം കട്ടപ്പൊകയാണ്. പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലുമായി അടുപ്പമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടിലെ പ്രതിയെ രക്ഷിക്കാന്‍ സി.പി.എം നേതാവിനെ സഹായിച്ചതെന്നും ആക്ഷേപമുണ്ട്. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി വൈശാഖന് പണികൊടുത്തവരാണ് ക്രിപ്‌റ്റോ തട്ടിപ്പുകാരനെ രക്ഷിച്ചത്. അതിന്റെ പ്രതികാരമായാണ് ഈ വിവരം പുറത്തുവിട്ടതെന്നും ശ്രുതിയുണ്ട്. ഡിവൈഎഫ്‌ഐ ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടന്നെന്നും ഇതിന് പിന്നിലും ക്രിപ്‌റ്റോ സഖാവാണെന്നാണ് ആരോപണം. അതുകൊണ്ട് അതും താമസിയാതെ ചര്‍ച്ചയാക്കും. അങ്ങനെ സഖാക്കള്‍ അഴിമതിയുടെയും തട്ടിപ്പിന്റെയും പെണ്ണ്‌കേസിന്റെയും പേരില്‍ തമ്മില്‍ത്തല്ലുകയാണ്. അതിനിടെ എന്‍.ഐ.എ കൂടി എത്തുന്നതോടെ സംഭവം കൊഴുക്കും. സി.പി.എമ്മിലെ യുവനേതാക്കളുടെ രക്തംതിളയ്ക്കുന്നത് എന്തിനൊക്കെ വേണ്ടിയാണെന്ന് താമസിയാതെ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.
https://www.facebook.com/Malayalivartha
























